Image

ഇന്ത്യാ സന്ദര്‍ശനത്തിനു അഞ്ചു രാജ്യങ്ങളുടെ ജാഗ്രതാ നിര്‍ദ്ദേശം

Published on 25 October, 2011
ഇന്ത്യാ സന്ദര്‍ശനത്തിനു അഞ്ചു രാജ്യങ്ങളുടെ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: അഞ്ചു രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. യു.എസ്., ഇംഗ്ലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഉത്സവകാലത്ത് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഉത്സവകാലത്ത് ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് മുന്നറിയിപ്പ് നല്‍കാനുള്ള കാരണമായി ഈ രാജ്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ദീപാവലിക്കാലം ആയതിനാല്‍ ഈ മുന്നറിയിപ്പ് ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. ഇത് രാജ്യത്തെ മൊത്തം വിനോദസഞ്ചാര മേഖലയില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇടിവുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ മുന്നറിയിപ്പ് പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ്മന്ത്രി സുബോധ്കാന്ത് സഹായി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ട്രാവല്‍ ഏജന്റുമാരും ഹോട്ടലുടമകളും മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക