Image

യുഎന്‍ രക്ഷാസമിതിയില്‍ അസര്‍ബെയ്ജാനു അംഗത്വം

Published on 25 October, 2011
യുഎന്‍ രക്ഷാസമിതിയില്‍ അസര്‍ബെയ്ജാനു അംഗത്വം
യുണൈറ്റഡ് നേഷന്‍സ് : സോവിയറ്റ് യൂണിയന്‍ രാജ്യമായിരുന്ന അസര്‍ബെയ്ജാനു ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം. രണ്ടുവര്‍ഷത്തേക്കാണ് അംഗത്വകാലാവധി. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 193ല്‍ 155 വോട്ടു നേടിയാണ് അസര്‍ബെയ്ജാന്‍ രക്ഷാസമിതിയില്‍ അംഗത്വം നേടിയത്.

സ്ലോവേനിയയെ പിന്തള്ളിയാണ് അസര്‍ബെയ്ജാന്‍ വോട്ടെടുപ്പില്‍ ലക്ഷ്യം കണ്ടത്. വോട്ടെടുപ്പ് സംവിധാനത്തില്‍ പരാതിയുണ്‌ടെങ്കിലും ഐക്യരാഷ്ട്രസഭയുടെ അന്തിമഫലത്തെ അംഗീകരിക്കുന്നതായി സ്ലോവേനിയന്‍ സ്ഥാനപതി പറഞ്ഞു. അസര്‍ബെയ്ജാന്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ രക്ഷാസമിതിയില്‍ അംഗമാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക