Image

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി

Published on 25 October, 2011
റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. 2010 ജനുവരി മുതല്‍ ഇത് പതിമൂന്നാം തവണയാണ് ആര്‍ബിഐ ഈ നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഇരുപത്തിയഞ്ചു ശതമാനം വീതമാണ് ഉയര്‍ത്തിയത്.

റിപ്പോ നിരക്ക് 8.25 ശതമാനത്തില്‍ നിന്നും 8.5 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 7.25 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായും ഉയര്‍ന്നു. ഇതോടെ ബാങ്ക് വായ്പകള്‍ക്ക് പലിശ വീണ്ടും ഉയരുമെന്ന് ഉറപ്പായി. നാണയപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള നടപടിയുടെ ഭാഗമായിട്ടാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. അതേസമയം മറ്റ് നടപടികള്‍ കൈക്കൊള്ളാതെ നിരന്തരം ഈ നിരക്കുകള്‍ മാത്രം ഉയര്‍ത്തുന്നതിനെതിരേയുള്ള വിമര്‍ശനം ഇതോടെ ശക്തമായി.

പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കും ആര്‍ബിഐ താഴ്ത്തിയിട്ടുണ്ട്. എട്ട് ശതമാനമായിരുന്നു നേരത്തെ ആര്‍ബിഐ പ്രഖ്യാപിച്ച പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക്. ഇത് 7.6 ശതമാനമായിട്ടാണ് താഴ്ത്തിയത്. ഓഹരിവിപണിയില്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക രംഗത്ത് ഇത് പ്രതിഫലിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക