Image

ഇമലയാളിയുടെ നന്ദിപേടകം (താങ്ക്‌സ്‌ ഗിവിംഗ്‌ രചനകള്‍)

Published on 21 November, 2013
 ഇമലയാളിയുടെ നന്ദിപേടകം (താങ്ക്‌സ്‌ ഗിവിംഗ്‌ രചനകള്‍)




താങ്ക്‌സ്‌ ഗിവിങ്ങ്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)

മലയാളിയുടെ താങ്ക്‌സ്ഗിവിംഗ് (കോര ചെറിയാന്‍)

ഹാപ്പി താങ്ക്‌സ്‌ഗിവിങ്ങ്‌ (കവിത: എസ്‌.കെ. നിരപ്പത്ത്‌)

നന്ദി ചൊല്ലി തീര്‍ത്തിടുവാന്‍ വാക്കുകള്‍ പോരാ...(ജി. പുത്തന്‍കുരിശ്‌)

നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍; താങ്ക്‌സ്‌ ഗിവിംങ്ങ്‌ (മണ്ണിക്കരോട്ട്‌ )

പരിപാടിയിലെ അവസാന ഇനം (പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു) 

'നന്ദി' ദിനത്തിലെ വാടാമലരുകള്‍ (കവിത - എ.സി. ജോര്‍ജ് )

നന്ദിപേടകം (നന്ദിപൂര്‍വ്വം ഇ-മലയാളിക്ക്‌: സുധീര്‍പണിക്കവീട്ടില്‍)

തുമ്പിക്കൈയുള്ള പൂവന്‍കോഴിക്ക് താങ്ക്‌സ് -ഏബ്രഹാം തെക്കേമുറി 

നന്ദിയുടെ ഗ്രീഷ്മകാലം -ജെയ്ന്‍ ജോസഫ്

`താങ്ക്‌സ്‌ ഗിവിങ്‌' ദിനത്തില്‍ ചില നന്ദിസ്‌തവചിന്തകള്‍ ( എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

താങ്ക്‌സ് ഗിവിങ് ഡേ ധന്യരാക്കിയവര്‍ - പി.പി.ചെറിയാന്‍

താങ്ക്‌സ് ഗിവിംഗ്: അനുഭവങ്ങളുടെ വെള്ളിത്തിരയിലൂടെ- ജോര്‍ജ് സാമുവല്‍, ബെല്‍റോസ്

നന്ദിയോടെന്നുമീ ജന്മം (സരോജാ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

താങ്ക്‌സ്‌ ഗിവിങ്ങ്‌ കവിതകള്‍ (ജോസഫ്‌ നമ്പിമഠം)



നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ ? (ലേഖനം - വാസുദേവ് പുളിയ്ക്കല്‍)



നന്ദിപൂര്‍വം ഈ താങ്ക്‌സ്ഗിവിംഗില്‍: റീനി മമ്പലം

---------------------
Thanksgiving day ! Nov.28th

(ഇമലയാളിയുടെ `നന്ദിപൂര്‍വ്വം' എന്ന നന്ദിപേടകം)

നവംബര്‍ മാസത്തിലെനാലാമത്തെവ്യാഴാഴ്‌ച അമേരിക്ക ആഘോഷിക്കുന്ന `താങ്ക്‌സ്‌ ഗിവിംഗ്‌' എന്ന ഉത്സവത്തിന്‌ ഇനി ദിവസങ്ങള്‍ മാത്രം. കുടിയേറ്റക്കാരുടെ ഈ ഭൂമിയില്‍ ആദ്യം എത്തിയ വിശന്ന്‌ വലഞ്ഞ തീര്‍ഥാടകര്‍ക്ക്‌ ദൈവം ഒരു ടര്‍ക്കിയെ കൊടുത്തു. മോസസ്സിന്റെ നേത്രുത്വത്തില്‍ മരുഭൂമിയിലൂടെ വാഗ്‌ദത്തഭൂമി തേടിപോയ ഇസ്രായല്‍ മക്കള്‍ക്ക്‌ ദൈവം മന്ന പൊഴിച്ചുകൊടുത്തു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം. അപേക്ഷിക്കുന്നവര്‍ക്ക്‌ ഉപേക്ഷയില്ലാതെ കൊടുക്കുന്നു ദൈവം. അവനു നന്ദിപറയുക, അവനെ ഓര്‍ക്കുക.

ഇന്ന്‌ ലോകം ക്രുതഘ്‌നരായവരാല്‍ നിറഞ്ഞുകൊണ്ടിരിക്കയാണ്‌. മാനുഷിക മൂല്യങ്ങള്‍ക്ക്‌ ഇവിടെ വിലയിടിയുന്നു. `നന്ദി, ദയവായി' എന്നീ പൊന്നുവിലയുള്ള രണ്ട്‌ വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു രാജ്യമായിരിക്കാം അമേരിക്ക. ഇവിടെ ജീവിതം കണ്ടെത്തിയ നമ്മള്‍ ഇവിടത്തെ ഉത്സവങ്ങളില്‍, ആഘോഷങ്ങളില്‍ പങ്കുചേരേണ്ടതുണ്ട്‌. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍നിന്നും `താങ്ക്‌സ്‌ ഗിവിംഗ്‌'നെ കുറിച്ചുള്ള രചനകള്‍ താല്‍പ്പര്യപ്പെട്ടുകൊള്ളൂന്നു.. എഴുത്തുകാര്‍ക്ക്‌ ഈ ആഘോഷത്തെക്കുറിച്ച്‌ അവരുടെ ഭാവനയും അനുഭവങ്ങളും അഭിപ്രായങ്ങളും എഴുതാം. രചനകള്‍ എല്ലാം തന്നെ ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കും. എഴുത്തുക്കാര്‍ക്കുള്ള ഞങ്ങളുടെ നന്ദി അര്‍പ്പിച്ചുകൊണ്ട്‌ ഈ ഫോള്‍ഡറിനു ഞങ്ങള്‍ `നന്ദിപൂര്‍വ്വം' എന്ന്‌ പേരിടുന്നു.

`നന്ദിപൂര്‍വ്വം'' എന്ന ഈ നന്ദിപേടകം നന്ദികള്‍ കൊണ്ട്‌ എല്ലാ എഴുത്തുകാരും നിറക്കുക,

നന്ദിപൂര്‍വ്വം,

ഇമലയാളി
Join WhatsApp News
CHARUMMOOD JOSE 2013-11-25 18:31:22
മലയാളി നന്ദി പറയാൻ മറക്കുന്നു എന്നും
നമ്മൾ ഇനിയും ഇതു ചൊല്ലാൻ മടിക്കരുത്
ഒന്നും ഇല്ലാതെ ആരും സഹായി ഇല്ലാതെ
വലഞ്ഞ സമയം മറക്കാമോ 
ഒന്നാം തലമുറ കപ്പൽ കയറി ഇക്കരെ എത്തി
നമുക്ക് വേണ്ടി പാത ഒരുക്കി അതൊർക്കുമോ
അവർ പട്ടിണി കിടന്നു  ഡോളർ മിചഹം വെച്ച്
മണി ഓർഡർ അയച്ചു തന്നത് മറക്കാമോ
ഈ നാട്ടിൽ പാർക്കാൻ ഒരു ഇടം കിട്ടിയത് 
നമ്മുടെ കഴിവാലാണോ മറക്കരുത് നീ 
നന്ദി പറയാൻ മറക്കരുത് അവരോടു 
കടപ്പാട് എന്നും വേണം മനസ്സിലെങ്കിലും
നന്ദി ചൊല്ലാൻ മറക്കരുത് ഈ രാജ്യത്തോട്
ദൈവമെ നന്ദി ,എന്നേക്കാൾ മിടുക്കർ പലരും 
അവരെ അംഗീകരിക്കാം അനുമോധിക്കാം 
ഞാൻ എന്ന ഭാവം വെടിയാം ഈഗോകൾ വെടിയാം
നമുക്ക് ഒത്തൊരുമയോടെ പോകാം 
നമ്മൾ പല പല വള്ളത്തിൽ കയറി എത്തി 
ഓളങ്ങൾ താണ്ടി വൻ തിരകൾ താണ്ടി എത്തി 
പക്ഷെ ഇപ്പോൾ നമ്മൾ ഒരു കപ്പലിൽ തന്നെ 
കോഴിയാണോ മുട്ടയാണോ ആദ്യം എത്തിയ സംശയം ബാക്കി വക്കുന്നോ നാമെല്ലാം
നമ്മിൽ ഒന്നിക്കണം എല്ലാ നല്ല കാര്യം ചെയ്യാൻ
ആര് വലിയവൻ ആർ ചെറിയവൻ
ആരാണ് മുംപിൽ ആരും ആകട്ടെ
ജീവിതം വെറും ചെറുതാണ് സോദരാ
നമ്മൾ സമയം പാഴാക്കല്ലേ
വിലപ്പെട്ട ജീവിതം നന്ദി ചൊല്ലി 
ഏവര്ക്കും ഇപ്പോഴും അപ്പോഴും
നീ വലിയവൻ ഞാൻ എളിയവൻ
നന്ദി നന്ദി ഏവര്ക്കും നന്ദി 
ദൈവമേ നന്ദി നാം കടപ്പെട്ടവർ 
രക്ഷ നിന്നിൽ മാത്രം 



 
   


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക