Image

ഏകാന്തതയിലെ ചങ്ങാതി (കവിത: ഗ്രേസി ജോര്‍ജ്‌ )

Published on 21 November, 2013
ഏകാന്തതയിലെ ചങ്ങാതി (കവിത: ഗ്രേസി ജോര്‍ജ്‌ )
ഒരു സായം സന്ധ്യയില്‍ കണ്ടുമുട്ടി നിന്നെ
പാതി തുറന്നൊരു വാതിലിന്‍ മറവിലായ്‌
പാതി മയക്കത്തിന്‍ ഭാവവുമായ്‌ നിന്ന
പാതി മറഞ്ഞ നിന്‍ പാതി രൂപം.

ഒരു കണ്ണു മറച്ചു നീ, മറുകണ്ണാല്‍ നോക്കിയ
നോട്ടമെന്‍ മനതാരില്‍ തങ്ങി നില്‍പ്പൂ
പുതു മുഖം,പൂമുഖപ്പടിവാതിലില്‍ എത്തുമ്പോള്‍
ഓടി മറയുന്ന നീ എന്തിനാണോ
മുറിയില്‍ക്കടന്നോരെന്‍ ഇരുണ്ട രൂപം കണ്ടു
മിഴി ചിമ്മാതങ്ങനെ നോക്കി നിന്നു..?
.
''പെട്രോണ്‍,'' എന്നോതിയോരെന്‍ ചാരത്തു വന്നു നീ
എന്‍ ഗന്ധം ശ്വസിച്ചു പതുങ്ങി നിന്നു
പുലര്‍ കാലെ വന്നു നീ,പുതുമണം തേടിയെന്‍
വാതില്‍ തുറക്കാനായ്‌ കാത്തു നിന്നു.

നാളുകള്‍ ഏറെക്കഴിഞ്ഞു പോയീ
അന്‍ പെഴും സ്‌നേഹിതരായി നമ്മള്‍ .....

അപ്പനും, അമ്മയും, സോദരും ചേര്‍ന്നൊരാ
ദിവ്യമായുള്ളതാം ബാല്യമെന്നില്‍
ഒരു ധ്യാനമായെന്നും ഞാനോര്‍ത്തിടുന്നു,
ഒരു ദിനം ധ്യാനത്തില്‍ കണ്ണീര്‍ കവിഞ്ഞതും
ഓര്‍മ്മകള്‍ തേങ്ങലായ്‌ പാറിപ്പറന്നതും
അതു കേട്ടു,എങ്ങോ നിന്നോടിയെത്തീ നീ
എന്‍, ചാരത്തു സ്വാന്തനമായി നിന്നു.

എന്‍, മടിയില്‍ നിന്‍ കരങ്ങള്‍ വെച്ചെത്തിനിന്ന്‌
വദനം മറച്ചോരെന്‍ കൈകളില്‍ തട്ടി
എന്‍ സങ്കടപ്പാതി നീ ഏറ്റുവാങ്ങി
എന്‍ മുഖം വാടിയാല്‍, എന്നോട്‌ ചേരും നിന്‍
സ്‌നേഹത്തിന്‍ സ്വാന്തനം എത്രയേറെ.......!!

````````````````````````

(പെട്രോണ്‍ ഞങ്ങളുടെ വളര്‍ത്തു പൂച്ചയാണ്‌. ഞാന്‍ ആദ്യമായി കാനഡയില്‍ എത്തിയ ദിവസ്സവും, തുടര്‍ന്നുള്ള അനുഭവങ്ങളുമാണീ കവിതയില്‍. എന്റെ എല്ലാ കവിതകളേയും പോലെ തന്നെ കണ്ടതോ, കേട്ടതോ, അനുഭവത്തിലുള്ളതോ ആയ വിഷയങ്ങള്‍)
ഏകാന്തതയിലെ ചങ്ങാതി (കവിത: ഗ്രേസി ജോര്‍ജ്‌ )ഏകാന്തതയിലെ ചങ്ങാതി (കവിത: ഗ്രേസി ജോര്‍ജ്‌ )
Join WhatsApp News
വിദ്യാധരൻ 2013-11-21 18:28:29
പൂച്ചയും പട്ടിയും നല്ല മൃഗങ്ങളാ 
കാച്ചുകില്ല പേടി ഇല്ലാതുറങ്ങിടാം 
കള്ളു കുടിക്കില്ല ഭള്ളു പറകില്ല 
ഫോണിലൂടെ പരദൂഷണവും ഇല്ല 
ഭർത്താവായി ചമഞ്ഞു നടക്കും ചിലർ
ദേഹം അനങ്ങി പണി ഒന്നും ചെയ്കില്ല  
തിന്ന ഡിഷ്‌  പോലുംവാഷ്‌  ചെയ്തീടില്ല  
തിന്നുന്ന ചോറിനു കുറ്റം പറഞ്ഞിട്ട് 
പാത്രവും ഇട്ടേച്ചു ഒരു പോക്ക് അങ്ങ് പോയിടും 
ടിവിയും ഓണ്‍  ചെയ്തങ്ങു കുത്തി ഇരുന്നിടും
പൂച്ചയായുമായുള്ള ജീവിതം എപ്പഴും 
ആനന്ദദായകം പാത്രങ്ങളെങ്കിലും 
അവ നക്കി തുടച്ചിടും
ഏകാന്തതയിൽ എപ്പഴും കൂട്ടിനും ഉണ്ടവർ 


 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക