Image

അമലാപോള്‍ വീണ്ടും ലാലിന്റെ നായിക

ജയമോഹനന്‍ എം Published on 22 November, 2013
അമലാപോള്‍ വീണ്ടും ലാലിന്റെ നായിക
തമിഴിലെ തിരക്കേറിയ നായിക അമലാപോള്‍ വീണ്ടും മോഹന്‍ലാലിനൊപ്പമെത്തുന്നു. ലൈലാ ഓ ലൈലാ എന്ന ജോഷി ചിത്രത്തിലൂടെയാണ്‌ അമലാപോളിന്റെ തിരിച്ചുവരവ്‌. ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണിലും അമലാപോളായിരുന്നു നായിക. കഹാനിയിലൂടെ ശ്രദ്ധേയയായ സുരേഷ്‌ നായര്‍ തിരക്കഥയെഴുതുന്ന ചിത്രമാണ്‌ ലൈലാ ഓ ലൈലാ. എന്നാല്‍ റണ്‍ ബേബി റണ്ണിന്‌ ശേഷം ജോഷി മോഹന്‍ലാല്‍ ചിത്രമായ ലോക്‌പാല്‍ വന്‍ പരാജയമായിരുന്നു.

മലയാളത്തില്‍ ഫഹദ്‌ ഫാസില്‍ ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയ കഥയില്‍ അഭിനയിച്ചു വരുകയാണ്‌ അമലാപോള്‍. അതുപോലെ തന്നെ തമിഴില്‍ വിജയ്‌യുടെ അടുത്ത ചിത്രത്തിലും അമലാപോള്‍ തന്നെയാണ്‌ നായികയാവുന്നത്‌.
അമലാപോള്‍ വീണ്ടും ലാലിന്റെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക