Image

അച്ഛാ ക്ഷമിക്കുക...(കവിത: ഷേബാലി)

Published on 22 November, 2013
അച്ഛാ ക്ഷമിക്കുക...(കവിത: ഷേബാലി)
വാര്‍ദ്ധക്യം ശിരസില്‍ വെള്ളി കെട്ടി
വഴുതുന്ന കാല്‍കള്‍ക്ക്‌ വടി കൂട്ടിനെത്തി..
വിളി കേട്ടു നിന്നവരെങ്ങു പോയീ?
വിരമിച്ച നാള്‍ തൊട്ടറിഞ്ഞ സത്യം.

ആര്‍ഭാട ജീവിതത്തിമിരത്തിലന്ധത
വീടിന്റെയുമ്മറം ജീവിത സായാഹ്നം
നേരെ നടക്കെന്നു ചൊല്ലുന്ന വാര്‍ദ്ധക്യം
പേരക്കിടാങ്ങള്‍ക്കുമഹിതമായ്‌ തീരുന്നു?

വനവാസ കാലത്തിനു കാടെവിടെ മക്കളെ..
വാര്‍ദ്ധക്യ സദനം വാനപ്രസ്ഥമാം
പോയ്‌ വരൂ അഛാ..നത്തകള്‍ നേരുന്നു..
പടിയിറങ്ങുമ്പോള്‍ പറയുന്നു മക്കള്‍!!

വാര്‍ദ്ധക്യമിന്നാര്‍ക്കും വേണ്ടാത്ത വസ്‌തു
ആഗോള വിപണിയില്‍ വില പോലുമില്ല
നീക്കുവാന്‍ വേണം പണമിന്നു കൂലിയായ്‌
നിളയൊഴുക്കിന്നും താഴോട്ടു തന്നെ!!

കാലം മുമ്പോട്ടു ഗമിച്ചിടുമ്പോള്‍
ഒരു നാള്‍ ശിരസില്‍ വെള്ളികെട്ടും
വിളികേട്ടു നിന്നവര്‍ പോയൊളിക്കും
ഒരു നാള്‍ പറഞ്ഞുപോം അഛാ ക്ഷമിക്കുക...
അച്ഛാ ക്ഷമിക്കുക...(കവിത: ഷേബാലി)
Join WhatsApp News
vaayanakkaaran 2013-11-23 07:56:35
വളരുന്നകാലത്ത് വടികൊണ്ടടിച്ചാൽ
വാർദ്ധക്യകാലത്ത് വാപൊത്തി നിൽക്കും.

വിദ്യാധരൻ 2013-11-23 08:22:59
അക്ഷരം തെളിയുന്നില്ല 
അർത്ഥവും അവ്യക്തമാണ് 
വാർദ്ധക്ക്യം വന്നതാവാം 
കാലത്തിൻ ലീലകളെ 
തട്ടി നീക്കാവതല്ലാർക്കും 
വന്നു കേറും ഒരിക്കൽ 
തലയിൽ വെള്ളി കെട്ടും 
പല്ലിളക്കും, നടുവോടിക്കും 
കാൽ വളക്കും, കയ്യിൽ 
വച്ചുതരുമൊരു വളഞ്ഞ വടി
നടന്നുകൊൾക നീ 
അങ്ങ് കാണുമാ കുഴിമാടത്തിലേക്ക് 
വില്ലനാം മനുഷ്യാ നീ
എന്ന് കാസരോഗിയെ പോലെ 
ശാന്തമായി ചൊല്ലിടും-
വാർദ്ധക്ക്യം എന്റെ പിതാമഹാൻ 



വിദ്യാധരൻ 2013-11-23 15:09:57
വളരുന്ന കാലത്ത്  വടി കൊണ്ടാടിച്ചോർ 
വാർദ്ധക്യം വന്നു വടിയായി പോയി 
വാപൊത്താൻ കഴിയാതെ വൃദ്ധനായെന്നെ   
വളർന്നെന്റെ മക്കൾ  വൃദ്ധസദനത്തിലാക്കി 
Mathew Varghese, Canada 2013-11-24 08:23:22
അഭിപ്രായ കവിതകൾക്കും നമ്മളെ ചിന്തിപ്പിക്കാൻ കഴിയും എന്നതിന്റെ പല ഉദാഹരണങ്ങളും ഈ-മലയാളിയുടെ പ്രതികരണ ഭാഗത്ത് കാണാൻ കഴിയും.  

"വളരുന്നകാലത്ത് വടികൊണ്ടടിച്ചാൽ
വാർദ്ധക്യകാലത്ത് വാപൊത്തി നിൽക്കും."  എന്ന വായനക്കാരന്റെ അഭിപ്രായത്തോട് വിദ്യാധരൻ പ്രതികരിച്ചത് നോക്കുക 

"വളരുന്ന കാലത്ത്  വടി കൊണ്ടാടിച്ചോർ 
വാർദ്ധക്യം വന്നു വടിയായി പോയി 
വാപൊത്താൻ കഴിയാതെ വൃദ്ധനായെന്നെ   
വളർന്നെന്റെ മക്കൾ  വൃദ്ധസദനത്തിലാക്കി"

അച്ചടക്കം ഇല്ലായ്മ  ജീവിതത്തിന്റെ എല്ലാ തലങ്ങളിലും  കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. വളരുന്ന കാലത്ത് ശിക്ഷണത്തിൽ (സ്പാങ്കിംഗ് പണ്ട് അമേരിക്കയിൽ അനുവതിച്ചിരുന്നു) വളർത്തിയിരുന്നു എങ്കിൽ എന്നുള്ള വായനക്കാരന്റെ അഭിപ്രായത്തോട് വിദ്യാധരൻ കൂട്ടി ചേർത്തിരിക്കുന്നത് ചിന്തനീയം തന്നെയാണ്.  വാർദ്ധക്ക്യത്തിന്റെ ഏകാന്തത ഭയാനകം ആണ്. ജീവിതത്തിൽ അച്ചടക്കം ഇല്ലായ്മയും, മൂല്യങ്ങളുടെ നാശവും, പണവും കീർത്തിയിലൂടയും പ്രതാപത്തിലൂടെയും എല്ലാം നേടാം എന്നുള്ള മനുഷ്യന്റെ മനോഭാവം പല പ്രായം ആയവരേയും വൃദ്ധസദനങ്ങളിൽ എത്തിച്ചിരിക്കുകയാണ്. ഇതിൽ പ്രായം ആയ എന്നെ പോലെയുള്ളവരും കുറ്റക്കാരാണ്. ഒരു പക്ഷെ കർമ്മ ഫലം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെ ആയിരിക്കും. വിദ്യാധരന്റെ  പല ചെറു അഭിപ്രായ  കവിതകളും ചിന്തോദ്ദീപകമാണ്. നന്ദി 
Mathew Varghese, Canada 2013-11-24 08:30:09
A good poetry can definitely trigger good response from readers and in that respect the poet deserves credit too. This is an add on to my previous comment.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക