Image

ജോജോ ജോണിന്റെ പ്രശ്‌നം സമൂഹത്തിന്റെ പ്രശ്‌നമായി കാണുക …കൈരളി, ന്യു യോര്‍ക്ക്‌

Published on 23 November, 2013
ജോജോ ജോണിന്റെ പ്രശ്‌നം സമൂഹത്തിന്റെ പ്രശ്‌നമായി കാണുക …കൈരളി, ന്യു യോര്‍ക്ക്‌
വളരെ വിരളമായി സംഭവിക്കുന്ന ഒരു അപകടമാണ് ജോജോ ജോണിനും അദ്ദേഹത്തിന്റെ സുഹ്രുത്തുക്കളായ മറ്റ് അഞ്ചു പേര്‍ക്കും സംഭവിച്ചത്

ജൂലൈ 26 നാണ് സംഭവം. അന്നു വൈകുന്നേരം അത്താഴം കഴിഞ്ഞ് ജോണും മറ്റ് അഞ്ചു സുഹ്രുത്തുക്കളും ഒന്നിച്ച് ഹഡ്‌സന്‍ റിവറില്‍ ഉല്ലാസ യാത്രക്കിറങ്ങി. റ്റാപ്പന്‍സി പാലം പൊളിച്ചു പണിയുന്നതിനടുത്ത് പാലത്തിനുള്ള പില്ലര്‍ നിര്‍മ്മിക്കുന്ന പത്തേമാരി രാത്രിയില്‍ ലൈറ്റില്ലാതെ നങ്കൂരമിട്ടിരുന്നു. ജോജോ ജോണിന്റെ ബോട്ട് ഈ പത്തേമാരിയില്‍ ഇടിച്ച് ജോണിന്റെ സുഹ്രുത്തിക്കളില്‍ 2 പേര്‍ വെള്ളത്തില്‍ പോയി തല്‍ക്ഷണം നിര്യാതരായി. മറ്റുള്ളവര്‍ക്ക് സാരമായ പരിക്കും സംഭവിച്ചു.

സംഭവത്തില്‍ ജോജോ ജോണ്‍ കുറ്റക്കാരനാണെന്നാണ് റോക്ക്‌ലാന്റ്  ഡിസ്ട്രിക്ട് അറ്റോണിയുടെ കണ്‌ടെത്തല്‍. കാരണം അദ്ദേഹം അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അതിലുപരി രക്തത്തില്‍ കൊക്കെയ്‌ന്റെ അംശം ഉണ്ടായിരുന്നതായി തെളിഞ്ഞെന്നുമാണ് ആരോപണം.. അതേ സമയം സംഭവം നടന്ന രാത്രിയില്‍ റോക്ക് ലാന്റ് പോലീസ് റിപ്പോര്‍ട്ടില്‍ മദ്യാപിച്ചിട്ടുള്ളതായോ ഡ്രഗു ഉപയോഗിച്ചതായോ ഇല്ലെന്ന് പ്രതിഭാഗം വക്കീല്‍.

അതിലുപരി അപകടം നടന്ന് മൂന്നു മാസത്തിനു ശേഷമാണ് അമിത മദ്യപാനവും ഡ്രഗുമാണ് അപകടത്തിനു കാരണമെന്ന് ഡിസ്ട്രിക്ട് അറ്റോണി ഉന്നയിക്കുന്നത്. ഈ വാദഗതി തികച്ചും സ്വീകാര്യമല്ലെന്നാണ് ജോജോയുടെ വക്കീല്‍. കാരണം, കണ്‍സ്ട്രക്ഷന്‍ കമ്പനിയെ രക്ഷിക്കാന്‍ മാത്രമാണ് അപകടം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ആരോപണങ്ങളുമായി എത്തിയിരിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.

മറ്റൊന്ന് , ലൈറ്റില്ലാതെ റ്റാപ്പന്‍സി പാലത്തിനടുത്ത് പത്തേമാരികള്‍ അടുപ്പിച്ചിട്ടിരിക്കുന്നത് അപകടം വിളിച്ചുവരുത്തും, അപകടം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്ട്രക്ക്ഷന്‍ കമ്പനിക്ക് കൗണ്ടി ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൗണ്ടിയുടെ മുന്നറിയിപ്പ് നടപ്പിലാക്കാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി അമാ്ന്തം വരുത്തി, അല്ലെങ്കില്‍ നിസാരമായി കരുതി. അങ്ങനെ ക്രുത്യവിലോപം അപകടം വിളിച്ചുവരുത്തി എന്നാണ് ജോജോ ജോണിന്റെ വക്കീലും, ജോജോയുടെ കൂടെ ബോട്ടിലുായിരുന്ന മറ്റു സ്‌നേഹിതരും പറയുന്നത് . കൂടാതെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സുരക്ഷാ പാലനത്തില്‍ വന്ന പാളിച്ചയെ കുറിച്ച് മൗനം പാലിക്കയാണു ഡിസ്ട്രിക്ട് അറ്റോണി ചെയ്തതെന്ന് ജോജോയുടെ വക്കാല്‍ പറയുന്നു.

ഇത്തരുണത്തില്‍ കമ്യൂണിറ്റിക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നതാണ് ചിന്താവിഷയം. അപകടങ്ങള്‍ ആര്‍ക്കും ഏതു നിമിഷവും സംഭവിക്കാം

ഓ .. എനിക്കല്ലല്ലോ സംഭവിച്ചത്, വല്ലവനും സംഭവച്ചിതിന് ഞാനെന്തു വേണം എന്നുള്ള ഉദാസീന നയം ബാലിശമാണ്. ഈ സമയത്ത് ഫോണിലൂടെയും അല്ലാതെയും പരദൂഷണം പറയാതെ ആകസ്മികമായി സംഭവിച്ച ഈ ദാരന്തത്തില്‍ പങ്കുചേരാന്‍ ട്രൈസ്റ്റേറ്റ് ഏറിയയിലെ മലയാളി കമ്യൂണിറ്റി ഒന്നടങ്കം തയ്യാറാകണം. ഇവിടെ റോക്ക്‌ലാന്റ് മലയാളി അസോസിയേഷനെന്നോ, വെസ്റ്റചെസ്റ്റര്‍ എന്നോ യോംങ്കേഴ്‌സ്, മാര്‍ത്തോമ്മ പള്ളിയെന്നോ , യക്കോബാ എന്നോ വ്യത്യാസം കൂടാതെ എല്ലാവരും ഒന്നിച്ചു നിന്ന് പ്രശ്‌നത്തെ നേരിടാന്‍ തയ്യാറാകണം.

റിപ്പോര്‍ട്ടനുസരിച്ച് തെളിവെടുപ്പില്‍ പല അപാകതകളും ഉായിട്ടുണ്ട്. അതില്‍ ഒന്നാമത്തേത് - 2 പേര്‍ മരിച്ച കേസില്‍ ആരോപണങ്ങളുമായി മുന്നോട്ട് വരാന്‍ എന്തുകൊണ്ട്‌ ഇത്രയും വൈകി.

മറ്റൊന്ന് - കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രുത്യവിലപത്തെകുറിച്ച് ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് എന്തുകൊണ്ട്‌ മൗനം പാലിക്കുന്നു?

എന്തായാലും സംഭവിക്കാനുള്ളത്  സംഭവിച്ചു. ഇനി വന്നതിന്റെ ഭാക്കി.

പകരം അവനതായിരുന്നു ഇതായിരുന്നു എന്നു കുറ്റപ്പെടുത്താതെ, കേസ് വിജയിപ്പിക്കുക എന്നുള്ളതായിരിക്കണം ഇവിടെയുള്ള മലയാളികളുടെ ലക്ഷ്്യം . അതിനായി മുതിര്‍ന്നവരും , രണ്ടാം തലമുറക്കാരും ഒന്നടങ്കം സഹകരിക്കാന്‍ മുന്നോട്ടുവരണം.

ഇങ്ങനെയുള്ള ആരോപണങ്ങള്‍ പോലീസ് ഡിപ്പാര്‍ട്ട്മന്റും ഡിസ്ട്രിക്ട് അറ്റോണി ഓഫീസും വിചാരിച്ചാല്‍ നിഷ്പ്രയാസം ഒരു കുടുബത്തെ തകര്‍ക്കാന്‍ സാധിക്കും . എന്നാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രതിരോധവും പ്രതിഷേധവും ശക്തമായി പ്രകടിപ്പിച്ചു കഴിയുമ്പോള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പിഴവ് തിരുത്താന്‍ നിര്‍ബന്ധിതരാകും. ആ ലക്ഷ്യത്തിലേക്ക് സകല മലയാളികളും കൈകോര്‍ക്കുമെന്ന് പ്രത്യാശിക്കുന്നു.

Join WhatsApp News
Nebu Cherian 2013-11-23 16:32:09
It would be a nice practice to disclose the name of the author, on every article publishing in an internet publication like Emalayali.
Mathai Paramada 2013-11-23 17:03:29
This is an eye opening article to all our Malayalee's. Accidents could happen to any one at any time. Kindly help the family financially and remember them in your prayers. At least a phone call to the parents will be a relief. Let the Malayalee community along with the associations and churches do something.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക