Image

ഖദ്ദാഫിയുടെ മൃതദേഹം മരുഭൂമിയിലെ അജ്ഞാതകേന്ദ്രത്തില്‍ ഖബറടക്കി

Published on 25 October, 2011
ഖദ്ദാഫിയുടെ മൃതദേഹം മരുഭൂമിയിലെ അജ്ഞാതകേന്ദ്രത്തില്‍ ഖബറടക്കി
ട്രിപ്പൊളി: കഴിഞ്ഞ വ്യാഴാഴ്‌ച വിമത സേന വധിച്ച ലിബിയന്‍ നേതാവ്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മൃതദേഹം മരുഭൂമിയില്‍ രഹസ്യ കേന്ദ്രത്തില്‍ ഖബറടക്കി. ഒപ്പം മകന്‍ മുഅ്‌തസിമിന്റെ മൃതദേഹവും ഇന്ന്‌ രാവിലെ മറവ്‌ ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌.

കഴിഞ്ഞ നാലു ദിവസമായി ഖദ്ദാഫിയുടെ മൃതദേഹം മിസ്‌റാതയിലെ മാംസ സൂക്ഷിപ്പു കേന്ദ്രത്തിലെ ശീതീകരണ മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്‌. ജന്മസ്ഥലമായ സിര്‍ത്തില്‍ തന്നെ ഖബറടക്കണമെന്ന്‌ ഖദ്ദാഫിയുടെ മരണ പത്രത്തില്‍ പറഞ്ഞിരുന്നു. സിര്‍ത്തില്‍ ഖബറടക്കിയാല്‍ അവിടെ ഖദ്ദാഫി അനുകൂലികള്‍ സ്‌മാരകം പണിയുമെന്നും അതുമൂലം അനുസ്‌മരിക്കുന്നതിനു അവസരമുണ്ടാകുമെന്നും വിമത സേനയായ എന്‍.ടി.സി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക