Image

സൗമ്യവധം: വിചാരണ പൂര്‍ത്തിയായി, വിധി ഈമാസം 31-ന്‌

Published on 25 October, 2011
സൗമ്യവധം: വിചാരണ പൂര്‍ത്തിയായി, വിധി ഈമാസം 31-ന്‌
തൃശൂര്‍: ട്രെയിനില്‍ നിന്ന്‌ തമിഴ്‌നാട്‌ സ്വദേശി തള്ളിയിട്ടശേഷം കൊലപ്പെടുത്തിയ സൗമ്യ വധക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍ ജൂണ്‍ ആറിനാണ്‌ വിചാരണ ആരംഭിച്ചത്‌. കേസില്‍ ഈ മാസം 31ന്‌ ജഡ്‌ജി കെ.എന്‍ രവീന്ദ്ര ബാബു വിധി പറയും.

പ്രോസിക്യൂഷന്‍ കണ്ടെത്തിയ 154 സാക്ഷികളില്‍ 82 പേരെ വിസ്‌തരിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിന്‌ രാത്രി 9.30നാണ്‌ വള്ളത്തോള്‍ നഗര്‍ റയില്‍വേ സ്‌റ്റേഷനു സമീപം പരിക്കേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ആശുപത്രയില്‍ വെച്ച്‌ മരിക്കുകയും ചെയ്‌തിരുന്നു. തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദച്ചാമിയാണ്‌ കേസിലെ പ്രതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക