Image

പൗരാണിക ചരിത്രവും പുരാണീയ ചരിത്രവും ഇഴപിരിയുന്ന ചരിത്രം (ഡോ. തോമസ് പാലക്കല്‍ )

Published on 24 November, 2013
പൗരാണിക ചരിത്രവും പുരാണീയ ചരിത്രവും ഇഴപിരിയുന്ന ചരിത്രം (ഡോ. തോമസ് പാലക്കല്‍ )
ഈ ഭൂമുഖത്ത്‌ മനുഷ്യേതര സസ്‌തന ജീവികളില്‍ നിന്ന്‌ മസ്‌തിഷ്‌ക പരിണാമത്തിലൂടെ വേര്‍പിരിഞ്ഞ്‌ ജൈവ ഗോളാധിപതികളായി മാറിയ മാനവ സമൂഹം ഉത്ഭവിച്ചത്‌ ഒന്നേകാല്‍ കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നാണ്‌ ശാസ്‌ത്രീയ പഠനം. നിര്‍ജ്ജലീവാവസ്ഥയില്‍ നിന്ന്‌ ജൈവഗോളാവസ്ഥയിലേക്ക്‌ ഈ ഭൂമി പരിണമിച്ചത്‌ 4100 കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണെന്നും വിശ്വസിക്കപ്പെടുന്നു. ഉയര്‍ന്ന താപനിലയില്‍ ഘനീഭവിക്കാതിരുന്ന ഭൂതലം മാലിന്യരഹിതമായ അന്തരീക്ഷത്തില്‍ ജലകണങ്ങള്‍ സംയോജിച്ചുണ്ടായ നിലയ്‌ക്കാത്ത പേമാരിയില്‍ തണുത്തുറഞ്ഞതും ഭൂഘണ്ഡങ്ങളും സമുദ്രങ്ങളുമായി മാറി,വേര്‍തിരിഞ്ഞതുമായ ഭൗമിക വ്യതിയാനങ്ങളെക്കുറിച്ചുള്ള അറിവ്‌ ശാസ്‌ത്രീയ അവബോധത്തിന്റെ ശൈശവ ദിശയിലാണ്‌ ഇന്നും.

മനുഷ്യോത്‌പത്തി ഇറാക്കിലെ യൂഫ്രിട്ടീസ്‌ ടൈഗ്രീസ്‌ നദീകള്‍ക്കിടയിലെന്ന്‌ വിശ്വസിക്കുന്ന ഏദന്‍ തോട്ടത്തില്‍ നിന്നല്ലന്നും മനുഷ്യ സദ്രുശരായ കുരങ്ങു വര്‍ക്ഷങ്ങളുടെ പരിണാമ പുരോഗതിയില്‍ വിവിധ ഭുഖണ്ഡങ്ങളില്‍ വ്യത്യസ്ഥ കാലപരിധികളിലാണ്‌ നടന്നതെന്നുമുള്ള ശാസ്‌ത്രീയ നിഗമനങ്ങളെ ഒരു മതവിഭാഗവും എതിര്‍ക്കേണ്ട കാര്യമില്ല. ആദികാല മാനവ സമൂഹം വനാന്തരങ്ങളിലും ഗുഹാന്തരങ്ങളിലും കഴിഞ്ഞിരുന്ന കിരാത മനുഷ്യരായിരുന്നു എന്ന്‌ തെളയിക്കുന്ന ഭൂഗര്‍ഭ ഗവേഷണങ്ങള്‍ അംഗീകരിക്കപ്പെട്ട വസ്‌തുതകളാണ്‌. ഈ കിരാത മാനവരില്‍ സംസ്‌കാരത്തിന്റെ ആദ്യ കിരണങ്ങള്‍ ഉദിച്ചതും കാര്‍ഷിക താല്‍പര്യമുള്ള സമൂഹങ്ങളായി നദീതീരങ്ങളില്‍ വാസമുറപ്പിച്ചതും എത്ര ആയിരം തലമുറകള്‍ക്ക്‌ ശേഷമുണ്ടായ പുരോഗതികളാണെന്ന്‌ നരവംശ സാസ്‌ത്രജ്ഞര്‍ വിവരിക്കുന്നുണ്ട്‌.

മനുഷ്യേതര ജീവികളില്‍ നിന്ന്‌ മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്‌ അവനില്‍ മാത്രം ഉളവായ വിവേകത്തിന്റെ ബൗദ്ധിക പരിണാമമാണ്‌ . വ്യത്യസ്ഥ ഭൂഖണ്ഡങ്ങളില്‍ ഉത്ഭവിച്ച വ്യത്യസ്‌ത ജനവിഭാഗങ്ങളില്‍ വ്യത്യസ്‌ത രീതിയിലാണ്‌ ദൈവസങ്കല്‍പങ്ങള്‍ ഉടലെടുത്തത്‌ . ഈ ദൈവ സങ്കല്‍പങ്ങളെല്ലാം പൗരാണിക ചരിത്രങ്ങളായും പുരാണിയ ചരിത്രങ്ങളായും ഇഴപിരിഞ്ഞ്‌ കിടക്കുന്നു. പൗരാണിക ചരിത്രങ്ങളാണോ പുരാണീയ ചരിത്രങ്ങളാണോ ചരിത്ര സത്യങ്ങളെന്ന്‌ വേര്‍തിരിക്കാനാവാത്ത വിധം ഇഴുകിചേര്‍ന്നിരിക്കുന്നു. ഈ ചരിത്രകഥകളുടെ വിശകലനത്തില്‍ നിന്നു മാത്രമെ സത്യമേത്‌ മിഥ്യയേത്‌ എന്ന്‌ വേര്‍തിരിക്കാനാവൂ!

മലയാളി സംസ്‌കാരത്തിലെ ഓണാഘോഷത്തിന്റെ പുരാണീയവും പൗരാണികവുമായ ഇഴപിരിയല്‍ വേര്‍തിരിക്കാന്‍ ആദ്യമായി ഓണസങ്കല്‍പത്തിന്റെ പുരാണിയ ചരിത്രം പരിശോധിക്കാം. ദേവലോക അധിപതിയായ ഇന്ദ്രന്‌ വെല്ലുവിളിയായി അസുര ചക്രവര്‍ത്തിയായ മഹാബലി വളര്‍ന്ന്‌ പ്രശസ്‌തനായതാണ്‌ പുരാണ ചരിത്ര പശ്ചാത്തലം. നാരദമുനിയുടെ ജന്മസിദ്ധമായ പരദൂഷണ വാസനയാണ്‌ ഇന്ദ്രമനസ്സിനെ അസ്വസ്‌തമാക്കിയത്‌. നാരദന്റെ ഉപദേശപ്രകാരമാണ്‌ ദേവമാതാവായ അതിഥീ ദേവിയെ വിഷ്‌ണു സഹായത്തിനായി നിയോഗിക്കപ്പെട്ടത്‌. ജ്യേഷ്‌ഠ സഹോദരനായ ഇന്ദ്രന്റെ മാനസിക അസ്വസ്‌തതയ്‌ക്ക്‌ പരിഹാരം തേടിയാണ്‌ അഥിതീ മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മഹാവിഷ്‌ണു വാമനാവതാരം എടുത്തതും മഹാബലിയെ വഞ്ചിച്ച്‌ പാതാളത്തിലേക്ക്‌ ചവുട്ടി താഴ്‌ത്തിയതും.

തലമുറകളായി മലയാളി മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈ പുരാണ ചരിത്രത്തിന്‌ പൗരാണിക ചരിത്രത്തിന്റെ മറ്റൊരു സാധ്യതകൂടിയുണ്ട്‌. ആര്യാധിനിവേശത്തിനു മുമ്പ്‌ ഭാരതത്തില്‍ ഉണ്ടായിരുന്നത്‌ ദ്രാവിഡ ജനതയാണ്‌. സാമ്പത്തികവും സാംസ്‌കാരിക വുമായി ഉന്നത നിലവാരത്തില്‍ കഴി ഞ്ഞിരുന്ന ഇവര്‍ പൊളി വചനങ്ങളില്ലാത്ത , ചതിയും വഞ്ചനയും ഇല്ലാത്ത മാലോകരായി ഒന്നുപോലെ കഴിഞ്ഞിരുന്നു. വിധ്യാ പര്‍വ്വത നിരകള്‍ക്ക്‌ വടക്കുവശത്തും തെക്കുവശത്തുമുള്ള ജനങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലായിരുന്നു. നദീതട സംസ്‌ക്കാരത്തിന്റെ സമ്പന്നതയില്‍ ആക്രുഷ്‌ടരായി ഭാരതത്തിലേക്ക്‌ കുടിയേറിയ ആര്യന്മാര്‍ തദ്ദേശ വാസികളായ ദ്രാവിഡരെ ദക്ഷിണ ഭാരതത്തിലേക്ക്‌ ചവുട്ടിത്താഴ്‌ത്തിയതുപോലെ കീഴ്‌പ്പെടുത്തുകയും ഉത്തരഭാരതത്തില്‍ അധിനിവേശം ഉറപ്പിക്കുകയും ചെയ്‌തു. ആര്യന്മാര്‍ ദേവന്മാരാണെന്നും അവരുടെ അധീനതയില്‍ പെട്ട ഉത്തരഭാരതം ദേവലോകമാണെന്നും അവര്‍ അവകാശപ്പെട്ടു . ഈ പൗരാണിക ചരിത്രം തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ കൈമാറിയ പ്പോഴാണ്‌ മഹാബലിയുടെയും വാമനന്റെയും ചരിത്രമായി വ്യാഖ്യാനിക്കപ്പെട്ടത്‌. പൗരാണിക ചരിത്രവും പുരാണീയ ചരിത്രവും ഇഴപിരിയുന്നത്‌ ഇങ്ങനെയാണ്‌.

പരശുരാമന്‍ മഴുവെറിഞ്ഞു പടുത്തുയര്‍ത്തിയ കേരള ചരിത്രമാണ്‌ മറ്റൊരു പഠന വിഷയം. ഈ ഭൂമുഖത്ത്‌ മാനവോത്‌പത്തിക്കു മുമ്പുണ്ടായിട്ടുള്ള ഭൗമിക വ്യതിയാനങ്ങള്‍ക്ക്‌ ചരിത്ര രേഖയില്ല. തണുത്ത്‌ ഘനീഭവിക്കാത്ത ഭൂതലത്തില്‍ ഭൂഘണ്ഡങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ ഉണ്‌ടായ പര്‍വ്വത നിരകളും ഭൂഘണ്ഡങ്ങള്‍ വേര്‍പെട്ട്‌ അകന്നപ്പോള്‍ ഉായ മഹാ സമുദ്രങ്ങളുമൊക്കെ ഭാവനയ്‌ക്ക്‌ മാത്രം വിധേയമാണ്‌.

ഭാരത്തിലെ ധനുഷ്‌കോടി മുതല്‍ ശ്രീലങ്കവരെ നില നിന്നിരുന്ന ഒരു പ്രദേശം ചരിത്രാതീത കാലത്തിനു മുമ്പുണ്‌ടായ ശക്തമായ ഒരു സുനാമിയില്‍ പെട്ട്‌ ഭൂമി ഇളകി യൊഴുകി ഭാരതത്തിന്റെ പടിഞ്ഞാറെ തീരത്ത്‌ വന്നിരിക്കാം . ഇതു സംഭവ്യമെന്ന്‌ ഈ അടുത്തകാലത്തുായ സുനാമിയില്‍ നിന്ന്‌ മനസ്സിലാക്കാം.

ഇന്‍ഡോനേഷ്യയുടെ പടിഞ്ഞാറുഭാഗത്ത്‌ സമുദ്രാടിത്തട്ടില്‍ ഉണ്‌ടായ ഭൂചലനത്തില്‍ നിന്നും ആരംഭിച്ച സുനാമിയുടെ വന്‍ തിരകള്‍ ഭാരതത്തിന്റെ പടിഞ്ഞാറേ തീരംവരെ ആഞ്ഞടിച്ചെങ്കില്‍ അതിനേക്കാള്‍ അനേകായിരം ഇരട്ടി ശക്തിയുള്ള ഒരു സുനാമിയില്‍ പെട്ട്‌ ഒഴുകിയെത്തിയ ഭൂവിഭാഗം പടിഞ്ഞാറേ തീരത്ത്‌ വന്നടിഞ്ഞെന്ന്‌ ചിന്തിക്കന്‍ പ്രയാസമുാവുകയില്ല. ഈ പൗരാണിക ചരിത്ര സത്യംതലമുറകളിലൂടെ കടന്നുപോയതിനിടയിലാണ്‌ പരശുരാമന്‍ മഴുവെറിഞ്ഞ പുരാണ ചരിത്രം ഉണ്‌ടായത്‌. പൗരാണിക ചരിത്രവും പുരാണീയചരിത്രവും ഇഴ പിരിയുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്‌ പരശുരാമന്‍ മഴുവെറിഞ്ഞ കഥ.
Join WhatsApp News
andrews 2013-11-24 12:13:12
മത ഭ്രാന്തന്മാർ ഇതു വായിച്ചു അരിശം മൂത്ത് മഴു ഏറിയും. വാല് തപ്പും.ആദത്തിനെ അപ്പനാകും. സഹോദരനെ കൊല്ലും.
വിദ്യാധരൻ 2013-11-24 20:17:07
മതഭ്രാന്തരെ പൂട്ടിയ  ചങ്ങലക്കും-
ഭ്രാന്തുപിടിച്ചതറിയില്ലേ സ്നേഹിതാ 
കിലുകിലാ  ശബ്ദംവച്ചെത്തുന്നു  ചങ്ങല
പാതിരാ നേരത്തൊരു യക്ഷിയെപോലത്  
മഴു അല്ലിതു സൂക്ഷിച്ചു നോക്കുക
പല കണ്ണിയാൽ തീർത്തൊരു ചങ്ങലയാ  
അത് കേറി ചുറ്റും കഴുത്തിൽ കുരുക്കായി 
അത് നിന്നെ വരിഞ്ഞു കൊല്ലും 
മതമെന്ന  സുന്ദരിയാളുടെ കണംകാലിൽ 
നിന്നുയരുന്ന ചിലങ്കയായി തെറ്റ് ധരിച്ചു നീ 
ഒടുവിൽ ചെന്നു പതിച്ചു മരിക്കുന്നു  
മതം തീർത്ത മരണകിണറിനുള്ളിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക