Image

മാഞ്ചസ്‌റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബൈബിള്‍ ക്ലാസ്‌

സാബു ചുണ്ടക്കാട്ടില്‍ Published on 25 October, 2011
മാഞ്ചസ്‌റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബൈബിള്‍ ക്ലാസ്‌
മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ സ്‌കൂള്‍ (ഒവിബിഎസ്‌) വ്യാഴാഴ്‌ച ആരംഭിക്കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ 30 ഞായറാഴ്‌ച സമാപിക്കും. വിഥിന്‍ഷോ സെന്റ്‌ എലിസബത്ത്‌ മുതല്‍ റോമന്‍ കാത്തലിക്‌ ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയാണ്‌ ക്ലാസുകള്‍. സമാപന ദിവസമായ 30 ഞായറാഴ്‌ച പ്രിന്‍സസ്‌ റോഡിലെ ക്രൈസ്‌റ്റ്‌ ദേവാലയത്തിലാണ്‌ ക്ലാസുകള്‍ നടക്കുക. അന്നേ ദിവസം രാവിലെ 9.30ന്‌ ഫാ. ഹാപ്പി ജേക്കബിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പള്ളിയുടെ വെബ്‌സൈറ്റില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കണം.

വിലാസം:

St. Elizabeth Catholic Church, Lomond Road, Wythenshawe, M22 5 JB

Chirist Church, 30, Darley Avenue, Princes Road, M20 2 ZD.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക