Image

യുക്‌മ ഈസ്‌റ്റ്‌ ആന്‍ഡ്‌ വെസ്‌റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റീജിയണല്‍ കലാമേളയ്‌ക്ക്‌ കൊടിയിറങ്ങി

ബാലസജീവ്‌കുമാര്‍ Published on 25 October, 2011
യുക്‌മ ഈസ്‌റ്റ്‌ ആന്‍ഡ്‌ വെസ്‌റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റീജിയണല്‍ കലാമേളയ്‌ക്ക്‌ കൊടിയിറങ്ങി
നനീറ്റന്‍: കേരള ക്ലബിന്റെ ആതിഥേയത്വത്തില്‍ അരങ്ങേറിയ യൂണിയന്‍ ഓഫ്‌ യുകെ മലയാളി അസോസിയേഷന്‍സ്‌ ഈസ്‌റ്റ്‌ ആന്‍ഡ്‌ വെസ്‌റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റീജിയണന്റെ കലാമേള കൊടിയിറങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ സ്‌റ്റഫ്‌ഫോര്‍ഡ്‌ ഷെയര്‍ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്‌ നിലനിര്‍ത്തി. യുക്‌മ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ബീന സെന്‍സിന്റെ മാതൃ സംഘടനയായ നനീറ്റന്‍ കേരളക്ലബ്‌ ഒരുക്കിയ വേദിയില്‍ രാവിലെ 10 മുതല്‍ രാത്രി 11.30 വരെ നീണ്ട മത്‌സരങ്ങള്‍ കാണികള്‍ക്ക്‌ ആസ്വാദനത്തിന്റെ വിരുന്നൊരുക്കി. മികച്ച പരിശീലകരുടെ ശിക്ഷണത്തില്‍ അഭ്യസിച്ച്‌ മത്‌സരത്തിനെത്തിയ എസ്‌എംഎയുടെയും കെഎഎസ്‌ സ്‌റ്റഫ്‌ഫോര്‍ഡ്‌ഷെയറിന്റെയും ബെര്‍ട്ടണ്‍ ഓണ്‍ ട്രെന്‍ഡിന്റെയും വാല്‍സാല്‍, നോട്ടീങ്‌ ഹാം, ബിര്‍മിങ്‌ ഹാം, നനീറ്റന്‍, കോവണ്‍ട്രി, കെറ്ററിങ്‌ എന്നീ മലയാളി അസോസിയേഷനുകളിലെ മത്‌സരാര്‍ത്ഥികളാണ്‌ സെന്റ്‌ തോമസ്‌ മൂര്‍ സ്‌കൂളിലെ അരങ്ങില്‍ വിസ്‌മയങ്ങളുമായി മാറ്റുരച്ചത്‌.

റിജിയണല്‍ പ്രസിഡന്റ്‌ ഇഗ്നേഷ്യസ്‌ പെട്ടേലിന്റെ നേതൃത്വവും യുക്‌മ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ വിജി കെ പി യുടെ നേതൃത്വ പാടവവും യുക്‌മ മുന്‍ നാഷണല്‍ ഓര്‍ഗനൈസിങ്‌ സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെയും യുക്‌മ നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ജോസിന്റെയും കലാമേള കണ്‍വീനര്‍ അജി മംഗലത്തിന്റെയും റിജിയണല്‍ സെക്രട്ടറി ബെന്നി ജോസിന്റെയും റീജിയണല്‍ ട്രഷറര്‍ ജെയ്‌മോന്‍ ജോര്‍ജിന്റെയും പരിചയ സമ്പത്തും കോര്‍ത്തിണക്കിയ കമ്മിറ്റി കാര്യപരിപാടികള്‍ ആസൂത്രണം ചെയ്‌തു.

22-ന്‌ രാവിലെ ഒന്‍പതിന്‌ സജീവ്‌ സെബാസ്‌റ്റിയന്‍, സിജോ മാത്യു, ബിനു എന്നിവരുടെ നേതൃത്വത്തില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 1030ന്‌ യുക്‌മ നാഷണല്‍ ജോയയിന്റ്‌ സെക്രട്ടറി അലക്‌സ്‌ വര്‍ഗീസ്‌ ഭദ്രദീപം കൊളുത്തി കലാമേള ഉദ്‌ഘാടനം ചെയ്യുകയും തുടര്‍ന്ന്‌ മത്‌സരങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. മത്‌സരങ്ങളുടെ അവസാനത്തോടെ ഫലപ്രഖ്യാപനമുണ്ടായി. മത്‌സരാവസാനം ഈസ്‌റ്റ്‌ ആന്‍ഡ്‌ വെസ്‌റ്റ്‌ മിഡ്‌ലാന്‍ഡ്‌സിലുള്ള ലെസ്‌റ്റര്‍ സ്വദേശിയും അന്താരാഷ്‌ട്ര മത്‌സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള പ്രശസ്‌ത നര്‍ത്തകനുമായ ടോണി ജോസഫ്‌ വഞ്ചിത്താനത്തിനെ യുക്‌മ വൈസ്‌ പ്രസിഡന്റ്‌ വിജി കെ പി പൊന്നാട അണിയിച്ച്‌ ആദരിചചു. ടോണി കാണികള്‍ക്കായി ഒരു ഡാന്‍സ്‌ വേദിയില്‍ അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം കരസ്‌ഥമാക്കിയ ജെനീറ്റ റോസ്‌ തോമസ്‌ കലാതിലകപ്പട്ടം നിലനിര്‍ത്തിയെങ്കിലും എസ്‌എംഎയുടെ തന്നെ അംഗമായ രേഷ്‌മ മരിയ എബ്രഹാമുമായി കലാതിലകപ്പട്ടം പോയിന്റുകളുടെ അടിസ്‌ഥാനത്തില്‍ പങ്കുവച്ചു. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത്‌ കെഎഎസ്‌ സ്‌റ്റഫ്‌ഫോര്‍ഡ്‌ഷെയറിന്റെ അംഗമായ ഗ്‌ലേറ്റ്‌ സിറിയക്ക്‌ ആണ്‌.

നനീറ്റന്‍ കേരള ക്ലബ്‌ പ്രസിഡന്റ്‌ അലക്‌സ്‌ ചെറിയാന്‍, സെക്രട്ടറി ബിന്‍സ്‌ ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ ജോബി അതിന്‍, സെന്‍സ്‌, ബിബി, റോഷന്‍ി, കെറ്ററിങില്‍ നിന്നുള്ള ടൈറ്റസ്‌, മത്തായി എന്നിവരടങ്ങിയ ആഘോഷ കമ്മിറ്റിയാണ്‌ പരിപാടികളുടെ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌.

സുനില്‍ പി രാജിന്റെ നേതൃത്വത്തില്‍ ഷാജി കോവണ്‍ട്രി, സന്തോഷ്‌ തോമസ്‌, സെബാസ്‌റ്റിയന്‍ മുതുപാറകുന്നേല്‍, വാല്‍സാല്‍ എന്നിവരടങ്ങിയ അവാര്‍ഡ്‌ കമ്മിറ്റിയുടെ സംഭാവനയും കലാമേളയുടെ വിജയത്തിന്‌ നിദാനമായി.
വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനവും, കലാമേള വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദിയും അനുമോദനങ്ങളും അര്‍പ്പിക്കുന്നതായി യുക്‌മ ഈസ്‌റ്റ്‌ ആന്‍ഡ്‌ വെസ്‌റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റിജിയന്‍ പ്രസിഡന്റ്‌ ഇഗ്നേഷ്യസ്‌ പെട്ടേല്‍ അറിയിച്ചു.
യുക്‌മ ഈസ്‌റ്റ്‌ ആന്‍ഡ്‌ വെസ്‌റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റീജിയണല്‍ കലാമേളയ്‌ക്ക്‌ കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക