Image

സൂര്യനെല്ലി കേസ്‌: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത്‌ ശരിയല്ലെന്ന്‌ ഹൈകോടതി

Published on 25 November, 2013
സൂര്യനെല്ലി കേസ്‌: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത്‌ ശരിയല്ലെന്ന്‌ ഹൈകോടതി
കൊച്ചി: സൂര്യനെല്ലി പീഡന കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത്‌ ശരിയല്ലെന്ന്‌ ഹൈകോടതി അഭിപ്രായപ്പെട്ടു. 2006 ല്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കി ഹൈകോടതി വിധി പറയുമ്പോള്‍ പെണ്‍കുട്ടി കേസില്‍ കക്ഷിയായിരുന്നില്ല. പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈകോടതി ഉത്തരവ്‌ പുന:പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ്‌ ഹൈകോടതിയുടെ നിരീക്ഷണം. ഇതു ചോദ്യം ചെയ്‌താണ്‌ പെണ്‍കുട്ടി ഹൈകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കിയത്‌. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്‌ ഭവദാസ്‌ കേസ്‌ വിധി പറായാന്‍ മാറ്റിവച്ചു.
Join WhatsApp News
Anthappan 2013-11-25 18:42:27
If India cannot set example by bringing this alleged rapist to justice how she can protect thousands of helpless women getting raped all over India daily?  Kurian must stand trial and prove his innocence.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക