Image

പ്രവാസി യുവാക്കളെ ധാര്‍മികമായി മുന്നേറാന്‍ ആഹ്വാനം ചെയ്‌ത്‌ ദമാമില്‍ യൂത്ത്‌ ഇന്ത്യ പ്രഖ്യാപനം

അനില്‍ കുറിച്ചിമുട്ടം Published on 25 October, 2011
പ്രവാസി യുവാക്കളെ ധാര്‍മികമായി മുന്നേറാന്‍ ആഹ്വാനം ചെയ്‌ത്‌ ദമാമില്‍ യൂത്ത്‌ ഇന്ത്യ പ്രഖ്യാപനം
ദമാം: ധാര്‍മിക ഇടപെടലിലൂടെ പ്രവാസി യുവജനങ്ങളെ ശരിയായ ദിശയിലേക്ക്‌ മാര്‍ഗനിര്‍ദേശനം ചെയ്യാന്‍ ആഹ്വാനം ചെയ്‌തുകൊണ്‌ട്‌ യൂത്ത്‌ ഇന്ത്യ കിഴക്കന്‍ പ്രവിശ്യയില്‍ നിലവില്‍ വന്നു. റാക്ക അല്‍ നഹ്‌ദ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ ദമാം അല്‍കോബാര്‍ ചാപ്‌റ്ററുകള്‍ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. നൂറുകണക്കിന്‌ യുവാക്കള്‍ സദസിനെ സാക്ഷിനിര്‍ത്തി തനിമ സൗദിതല രക്ഷാധികാരി കെ.എം. ബഷീര്‍ യൂത്ത്‌ ഇന്ത്യ ഔദ്യോഗികമായി നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. നന്മയില്‍ സഹകരിക്കുവാന്‍ സന്നദ്ധതയുള്ള തിന്മയോട്‌ വിയോജിക്കുവാന്‍ ധൈര്യമുള്ള മനുഷ്യ സമൂഹത്തിനുവേണ്‌ടി പ്രവര്‍ത്തിക്കുവാന്‍ ത്യാഗസന്നദ്ധതയുള്ള ജാതി മത ഭേദമെന്യേ ഏതൊരു യുവാവിനും യൂത്ത്‌ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു.

യുവത്വം ഷണ്ഡീകരിക്കപ്പെടുകയും ലക്ഷ്യം മറന്നുപോകുകയും ചെയ്‌ത കാലഘട്ടത്തില്‍ ലക്ഷ്യം നിര്‍ണയിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്വമാണ്‌ യൂത്ത്‌ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച അല്‍കോബാര്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അഷ്‌റഫ്‌ സലഫി കാരക്കാട്‌ പറഞ്ഞു.

കക്ഷി താത്‌പര്യത്തിനതീതമായി യഥാര്‍ഥ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്‌ടുവരാനും കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും യുവാക്കള്‍ സന്നദ്ധമാകണമെന്ന്‌ ആശംസയര്‍പ്പിച്ചുകൊണ്‌ട്‌ യൂത്ത്‌ ഇന്ത്യ അല്‍കോബാര്‍ മേഖല രക്ഷാധികാരി എന്‍. ഉമര്‍ഫാറൂഖ്‌ പറഞ്ഞു.

ചടങ്ങില്‍ ദമാം മേഖല രക്ഷാധികാരി പി.എം. അബ്‌ദുറഹ്മാന്‍, പ്രവാസി എഴുത്തുകാരന്‍ ഉണ്ണികൃഷ്‌ണന്‍, കലാരംഗത്തെ പ്രമുഖനായ നിസാര്‍ റൂമി എന്നിവര്‍ പ്രസംഗിച്ചു. കരീം ആലുവ കവിതാ പാരായണം നടത്തി. യൂത്ത്‌ ഇന്ത്യയെ പരിചയപ്പെടുത്തുന്ന പ്രസന്റേഷന്‍ ചടങ്ങില്‍ അവതരിപ്പിച്ചു. യൂത്ത്‌ ഇന്ത്യ ദമാം ചാപ്‌റ്റര്‍ പ്രസിഡന്റ്‌ പി.എ. ശരീഫ്‌ സ്വാഗതവും ദമാം ചാപ്‌റ്റര്‍ സെക്രട്ടറി മുഹമ്മദ്‌ അമീന്‍ നന്ദിയും പറഞ്ഞു. അര്‍ഷദ്‌ ഖിറാഅത്ത്‌ നടത്തി.
പ്രവാസി യുവാക്കളെ ധാര്‍മികമായി മുന്നേറാന്‍ ആഹ്വാനം ചെയ്‌ത്‌ ദമാമില്‍ യൂത്ത്‌ ഇന്ത്യ പ്രഖ്യാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക