Image

സന്നിധാനത്തെയും പമ്പയിലെയും ക്രമീകരണങ്ങള്‍ : ജില്ലാ കളക്ടര്‍ വിലയിരുത്തി

Published on 26 November, 2013
സന്നിധാനത്തെയും പമ്പയിലെയും ക്രമീകരണങ്ങള്‍ : ജില്ലാ കളക്ടര്‍ വിലയിരുത്തി

       സന്നിധാനത്തും പമ്പയിലും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് നേരിട്ട് വിലയിരുത്തി. പമ്പ, ത്രിവേണി, ഗണപതിക്ഷേത്ര പരിസരം, ശരണപാതയിലെ ഗവണ്മെന്റ് ആശുപത്രികള്‍, സന്നിധാനം ഇന്‍സിനറേറ്റര്‍, പാണ്ടണ്ടിത്താവളം, സന്നിധാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കുകള്‍, തുടങ്ങിയവ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ഹോട്ടലുകളിലെ ശുചിത്വം പരിശോധിച്ചു. ഇന്‍സിനറേറ്ററിനു സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉടന്‍ നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചു. പാണ്ടിത്താവളം കുടിവെള്ള ടാങ്കിനു സമീപം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെ  നടപടി സ്വീകരിക്കാന്‍ സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി. ആര്‍ ഡി ഒ മാരായ എ ഗോപകുമാര്‍, ഹരി എസ് നായര്‍, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) കെ എസ് സാവിത്രി, സന്നിധാനം ലെയ്‌സണ്‍ ഓഫീസര്‍ എന്‍ ബാലകൃഷ്ണപിള്ള, ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് തുടങ്ങിയവര്‍ കളക്ടറെ അനുഗമിച്ചു.                                             

ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം അടുത്ത ആഴ്ച പമ്പയില്‍

       ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഫലപ്രദമായി നേരിടുന്നതിന് രൂപീകരിച്ചിട്ടുള്ള ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ യോഗം അടുത്ത ആഴ്ച പമ്പയില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് പറഞ്ഞു. സന്നിധാനം ദേവസ്വം അതിഥി മന്ദിരത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു    അദ്ദേഹം.

       ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായുള്ള ദുരന്ത നിവാരണം, ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറുമായ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പില്‍ സംസ്ഥാന ദുരന്ത നിവാരണ സേന ഫയര്‍ ഫോഴ്‌സ്, പോലീസ്, റവന്യൂ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ദ്ധര്‍, കെ എസ് ഇ ബി ട്രാന്‍സ്മീറ്റര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

       അപ്പാച്ചിമേട്ടില്‍ പൈപ്പ് അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിച്ചത് അടിയന്തരമായി പൂര്‍വ്വസ്ഥിതിയിലെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡുകള്‍ റെയ്ഡുകള്‍ ശക്തമാക്കും. സന്നിധാനത്തേയ്ക്കുള്ള എല്ലാ വഴികളിലും മാലിന്യ ശേഖരണം ഫലപ്രദമാക്കുന്നതിന് കൂടുതല്‍ മാലിന്യപ്പെട്ടികള്‍ സ്ഥാപിക്കും. പമ്പാ നദിയില്‍ തീര്‍ത്ഥാടകര്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് തടയുന്നതിന് ബോധവത്ക്കരണം ശക്തമാക്കും. തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ നിയോഗിക്കും. പമ്പാ നദി മലിനമാക്കുന്നത് തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനം ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

       സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് സൂപ്രണ്ട് പി എന്‍  ഉണ്ണിരാജന്‍, അസിസ്റ്റന്റ് കളക്ടര്‍ പി ബി നൂഹ്, ആര്‍ ഡി ഒ ഹരി എസ് നായര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മോഹന്‍ദാസ്, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ വി എസ് ജയകുമാര്‍, ദേവസ്വം വിജിലന്‍സ് എസ് പി. സി പി ഗോപകുമാര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി എല്‍ വിനയകുമാര്‍, ദേവസ്വം  പി ആര്‍ ഒ മുരളി കോട്ടയ്ക്കകം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സന്നിധാനത്തെയും പമ്പയിലെയും ക്രമീകരണങ്ങള്‍ : ജില്ലാ കളക്ടര്‍ വിലയിരുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക