Image

വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ താങ്ക്‌സ് ഗിവിംഗ് ഡെ സര്‍വീസ് 28-ന്

ജേക്കബ് അലക്‌സ് Published on 26 November, 2013
വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ താങ്ക്‌സ് ഗിവിംഗ് ഡെ സര്‍വീസ് 28-ന്

ന്യൂയോര്‍ക്ക്  : വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ താങ്ക്‌സ് ഗിവിംഗ് സര്‍വീസ്  നവംബര്‍ 28-ന് വ്യാഴാഴ്ച വിപുലമായ രീതിയില്‍ നടത്തുന്നു.യോങ്കേഴ്‌സിലെ 100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ രാവിലെ എട്ടുമണിക്ക് പ്രഭാത നമസ്‌കാരവും 9.00 മണിക്ക് ഫാ.ഫിലിപ്പ് സി.എബ്രഹാമിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ.എന്‍ .കെ.ഇട്ടന്‍ പിള്ള, ഫാ.ദിലീപ് ചെറിയാന്‍ എന്നിവരുടെ സഹകരണത്തിലും വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും. കൈമുത്തിനെ തുടര്‍ന്ന്  വിഭവ സമൃദ്ധമായ താങ്ക്‌സ് ഗിവിംഗ് ലഞ്ചും ക്രമീകരിച്ചിട്ടുണ്ട്.

വിശ്വാസികളേവരും താങ്ക്‌സ് ഗിവിംഗ് ഡേ സര്‍വീസില്‍ വന്ന് സംബന്ധിക്കണമെന്ന് വികാരി ഫാ. ദിലീപ് ചെറിയാന്‍ അിറയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ദിലീപ് ചെറിയാന്‍, വികാരി -347-831-2880

സഖറിയ ജോര്‍ജ് (സെക്രട്ടറി) - 914-400-8543

വര്‍ഗീസ് മാമ്പള്ളില്‍ (ട്രഷറര്‍)-914-584-2572

റജിഫിലിപ്പ് (കണ്‍വീനര്‍ ) - 914-320-8383


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക