Image

സൗദിയില്‍ നിന്ന്‌ പണമയക്കുന്നതിന്‌ നിയന്ത്രണം വരുന്നു

Published on 26 October, 2011
സൗദിയില്‍ നിന്ന്‌ പണമയക്കുന്നതിന്‌ നിയന്ത്രണം വരുന്നു
ജിദ്ദ: ഗള്‍ഫ്‌ പ്രവാസികള്‍ക്ക്‌ സൗദി സര്‍ക്കാരന്റെ ഇരുട്ടടി. ഇനിമുതല്‍ ഇവിടെ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ ഏറിയ പങ്ക്‌ സൗദിയില്‍ തന്നെ ചെലവഴിക്കണം. നിയമം സൗദി തൊഴില്‍ വകുപ്പിന്റെ പരിഗണനയിലാണ്‌. ഇത്‌ നടപ്പായാല്‍ മലയാളികളാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌. പ്രവാസികളിലൂടെ കോടിക്കണക്കിനു സൗദി റിയാലാണു വിദേശത്തേക്ക്‌ പോകുന്നതെന്നും ഇതിന്റെ നഷ്‌ടം ആഭ്യന്തരവിപണിക്കാണെന്നും തൊഴില്‍ മന്ത്രി അദേല്‍ ഫക്കി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ശമ്പള ഇനത്തില്‍ വിദേശത്തുനിന്ന്‌ ഏറ്റവുമധികം പണം ലഭിച്ച രാജ്യം ഇന്ത്യയാണ്‌ - 5500 കോടി ഡോളര്‍ (ഏകദേശം 2.65 ലക്ഷം കോടി രൂപ). ഇതില്‍ 30 ശതമാനവും ലഭിച്ചതു ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു വിവിധ രാജ്യക്കാരായ പ്രവാസികള്‍ അയച്ച പണം 2009ല്‍ 6003 കോടി ഡോളര്‍ (2.88 ലക്ഷം കോടി രൂപ) ആയിരുന്നെങ്കില്‍ 2010ല്‍ അത്‌ 6375 കോടിയായി (ഏകദേശം 3.06 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ലോകത്ത്‌ അമേരിക്ക കഴിഞ്ഞാല്‍ സൗദിയില്‍ നിന്നാണ്‌ വിദേശ രാജ്യങ്ങളിലേക്ക്‌ ഏറ്റവും കൂടുതല്‍ പണമയക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക