Image

റിംഗ്‌ മാസ്റ്റര്‍: ഹണി റോസും മിയയും നായികമാര്‍

Published on 27 November, 2013
റിംഗ്‌ മാസ്റ്റര്‍: ഹണി റോസും മിയയും നായികമാര്‍
റാഫി സംവിധാനം ചെയ്യുന്ന റിംഗ്‌ മാസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹണി റോസും മിയയും നായികമാരാകുന്നു. ദിലീപാണ്‌ ചിത്രത്തില്‍ നായകനാകുന്നത്‌. ചിത്രത്തില്‍ അന്ധയായ ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ്‌ മിയ എത്തുന്നത്‌. നായികമാര്‍ക്ക്‌ തുല്യ പ്രാധാന്യം നല്‍കിയാണ്‌ ഈ കോമഡി സിനിമ ഒരുക്കുന്നതെന്ന്‌ റാഫി പറഞ്ഞു.

ദിലീപിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ഗിന്നസ്‌ പക്രു തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌. ഊട്ടി, കോഴിമല, ഉദുമല്‍പേട്ട, കൊച്ചി എന്നിവിടങ്ങളാണ്‌ ഷൂട്ടിംഗ്‌ ലൊക്കേഷനുകള്‍.

വൈശാഖ സിനിമാസിന്‍റെ ബാനറില്‍ വൈശാഖ്‌ രാജനാണ്‌ ഈ സിനിമ നിര്‍മിക്കുന്നത്‌. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
റിംഗ്‌ മാസ്റ്റര്‍: ഹണി റോസും മിയയും നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക