Image

കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാകുന്നു

Published on 28 November, 2013
കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാകുന്നു
നടന്‍ കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാകുന്നു. ബാല പ്രസിദ്ധീകരണമായ ബാലരമയിലെ കഥാപാത്രമാണ്‌ ശിക്കാരി ശംഭു. പേടിത്തൊണ്ടനാണ്‌ ശിക്കാരി ശംഭു. അറിയാതെ ചെയ്‌തപോകുന്ന കാര്യം ലോട്ടറിയടിക്കും പോലെ ഫലം കാണുമ്പോള്‍ ആ വെളിച്ചത്തില്‍ അഹങ്കരിക്കുകയും ഹീറോ ആകുകയും ചെയ്യുന്ന കഥാപാത്രം. ഇതിനു സമാനമായ വേഷം തന്നെയാണ്‌ ശിക്കാരി ശംഭു എന്ന ചിത്രത്തില്‍ ചാക്കോച്ചനും.

ദിലീപിന്റെ സിഐഡി മൂസയുമായി വിദൂരമായ ഒരു സാമ്യമുണ്ടെന്ന്‌ പറഞ്ഞാലും തെറ്റില്ല. കഥ കേട്ട്‌ ചാക്കോച്ചന്‍ സമ്മതം മൂളിയതായി തിരക്കഥാകൃത്ത്‌ നിഷാദ്‌ കോയ പറഞ്ഞു. വിശുദ്ധന്‍ എന്ന ചിത്രമാണ്‌ ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസ്‌ ആയത്‌.

ലോലി പോപ്പ്‌, മമ്മി & മി, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ നേടി. 2013 എന്ന വര്‍ഷവും ചാക്കോച്ചന്‌ നല്ല തുടക്കമായിരുന്നു.
കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക