Image

കഥാകുലപതീയം (അഷ്‌ടമൂര്‍ത്തി)

Published on 27 November, 2013
കഥാകുലപതീയം (അഷ്‌ടമൂര്‍ത്തി)
ഹര്‍ത്താല്‍ ദിവസം അവകാശപ്പെട്ട ഉച്ചയുറക്കത്തില്‍നിന്ന്‌ കോളിങ്ങ്‌ ബെല്‍ വിളിച്ചുണര്‍ത്തി. കനകാംരനാണ്‌. കറുത്ത തോല്‍ബാഗ്‌ കക്ഷത്തിലിറുക്കിപ്പിടിച്ച്‌ അയാള്‍എന്നെ നീട്ടിത്തൊഴുതു.

`കുറേ കാലമായി പുറത്തോട്ടൊന്നും കാണാറില്ല,' ചിരിച്ചുകൊണ്ട്‌്‌ കനകാം
രന്‍പറഞ്ഞു. `അപ്പോള്‍ ഇങ്ങോട്ടു വന്നു കാണാമെന്നു വിചാരിച്ചു. അകത്തേയ്‌ക്ക്‌ ഇരിയ്‌ക്കാമല്ലോ അല്ലേ?'

`തീര്‍ച്ചയായും,' ഉച്ചയുറക്കം തടസ്സപ്പെട്ടതിന്റെ സങ്കടം പുറത്തു കാണിയ്‌ക്കാതെഞാന്‍ അയാളെ അകത്തേയ്‌ക്കു ക്ഷണിച്ചു. `നിങ്ങളെ കണ്ടിട്ടും കുറേ കാലമായി.'`ഇക്കാലത്ത്‌ ഇങ്ങനെയൊന്നും ആയാല്‍പ്പോരാ,' സെറ്റിയില്‍ ഇരിപ്പുറപ്പിച്ചതിനുശേഷംകനകാംബരന്‍പറഞ്ഞു. `ഇടയ്‌ക്ക്‌ അക്കാദമിയിലൊക്കെ ഒന്നു തല കാണിയ്‌ക്കണം.'

`ശരിയാണ്‌. നല്ല നല്ല ആളുകളുടെ ഉശിരന്‍ പ്രസംഗങ്ങളൊക്കെ കേള്‍ക്കുന്നത്‌ഒരനുഭവമാണ്‌. നമ്മുടെ സാംസ്‌കാരികനിലവാരം ഉയര്‍ത്താന്‍ അത്‌ സഹായിയ്‌ക്കും.ഒരു പുസ്‌തകം വായിയ്‌ക്കുന്നതിലും നല്ലത്‌ നാലു പ്രസംഗങ്ങള്‍ കേള്‍ക്കുന്നതാണ്‌ എന്നഒരു പഴഞ്ചൊല്ലുണ്ടല്ലോ.'

`പക്ഷേ അങ്ങനെ കാതലുള്ള പ്രസംഗങ്ങളൊന്നും ഇപ്പോള്‍ ആരും പതിവില്ല,'കനകാംബരന്‍ പറഞ്ഞു.`അഴീക്കോട്‌ സാറൊക്കെ മരിച്ചു പോയല്ലോ. എന്നാലും ഞാന്‍ഇടയ്‌ക്കൊക്കെ പോവും. അല്ലെങ്കില്‍ ആളുകള്‍നമ്മളെ മറന്നു പോവുമല്ലോ.'ചായ കുടിയ്‌ക്കുന്നതിനിടയില്‍ കനകാംബരന്‍ തുടര്‍ന്നു. `കഥയെഴുതിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കണം. എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിയ്‌ക്കണം. വാചകമേളയില്‍ എപ്പോഴും എന്തെങ്കിലും വരണം. എന്നാലൊക്കെയേ നിലനില്‍ക്കാനാവൂ. ചോദിയ്‌ക്കട്ടെ, മാഷക്ക്‌ ഭേദപ്പെട്ട വല്ല അവാര്‍ഡും കിട്ടീട്ടുണ്ടോ ഇന്നു വരെ?'

`മോഹമില്ലാഞ്ഞിട്ടല്ല കനകാംബരാ,' ഞാന്‍ അറിയിച്ചു. `പക്ഷേ ഞാന്‍ ആകെഏഴു കഥകളല്ലേ എഴുതിയിട്ടുള്ളു? അതും മിനിക്കഥകള്‍. അതുകൊണ്ടൊക്കെ അവാര്‍ഡ്‌കിട്ടുമോ?'

`മതിയല്ലോ,' കനകാംബരന്‍ ഗൗരവത്തോടെ പറഞ്ഞു. `അല്ലെങ്കിലും രചനകളുടെഎണ്ണത്തിലൊന്നുമല്ലല്ലോ പ്രശസ്‌തി നിലനില്‍ക്കുന്നത്‌. വേണ്ടത്‌ വേണ്ടതുപോലെപ്രൊജക്‌റ്റ്‌ ചെയ്യണം. അതിലാണ്‌ എഴുത്തുകാരുടെ വിജയം.'

`പക്ഷേ ഈ അവാര്‍ഡുകള്‍ നമുക്ക്‌ ആരെങ്കിലും തന്നാലല്ലേ കിട്ടൂ,' ഞാന്‍സംശയം പ്രകടിപ്പിച്ചു. `ഇതുവരെ ആരും എന്നോട്‌ നിങ്ങള്‍ക്ക്‌ ഒരവാര്‍ഡു തരട്ടെ എന്നുചോദിച്ചിട്ടില്ല.'

`അതാണ്‌ കുഴപ്പം,' തെറ്റു തിരുത്തുന്നതു പോലെയുള്ള ഒരു കയ്യാംഗ്യം കാട്ടികനകാംബരന്‍ ചിരിച്ചു. `ഓരോ അവാര്‍ഡും ആര്‍ക്കു കൊടുക്കണം എന്നു നിശ്ചയമില്ലാതെകുഴങ്ങുകയാണ്‌ സംഘാടകര്‍. പക്ഷേ ഇങ്ങനെഒരാള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്‌എന്ന്‌ സംഘാടകര്‍ അറിയണ്ടേ? അതിനാണ്‌ നിങ്ങള്‍ ഇടയ്‌ക്ക്‌ അക്കാദമിയില്‍ മുഖംകാണിയ്‌ക്കണം എന്നു ഞാന്‍ പറഞ്ഞത്‌.'

`ഇടയ്‌ക്ക്‌ വെറുതെ അക്കാദമിയില്‍ മുഖം കാണിച്ചാല്‍ അവാര്‍ഡു കിട്ടുമോ?'എനിയ്‌ക്ക്‌ കനകാംബരന്‍ പറയുന്നത്‌ ശരിയ്‌ക്കു മനസ്സിലായില്ല.

`ഞാന്‍ പറഞ്ഞുതരാം,' കയ്യിലെ തോല്‍ ബാഗ്‌ മടിയില്‍നിന്ന്‌ സെറ്റിയിലേയ്‌ക്കുവെച്ച്‌ കനകാം ബരന്‍ നിവര്‍ന്നിരുന്നു. `നമ്മള്‍ കഥാകഥനീയം എന്ന ഒരു പരിപാടിസംഘടിപ്പിയ്‌ക്കുന്നു. മാഷെ ആദരിയ്‌ക്കലാണ്‌ ഉദ്ദേശം. അതില്‍ മുഖ്യാതിഥിയായി ഒരുസിനിമാനടിയെ കൊണ്ടുവരുന്നു. ആളേക്കൂട്ടാന്‍ ഏറ്റവും നല്ലത്‌ അതാണ്‌. മാഷക്ക്‌ ഏതുനടിയോടാണ്‌ താല്‍പര്യം?'എനിയ്‌ക്ക്‌ എല്ലാവരേയും താല്‍പര്യമാണ്‌ കനകാംബരാ,' എനിയ്‌ക്കു നാണംതോന്നി. `പക്ഷേ സിനിമാനടിമാരായാല്‍ ആരെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്‌താല്‍ചീത്തപ്പേരാവില്ലേ?'

`അതു ശരിയാണ്‌. പിന്നെ വാര്‍ത്താമൂല്യം മാഷക്കാവില്ല,' വീണ്ടുവിചാരത്തോടെകനകാംബരന്‍ പറഞ്ഞു. `വേണ്ടാ, നടനായിക്കോട്ടെ. ഗ്രേയ്‌ഡ്‌ അനുസരിച്ച്‌ നാലെണ്ണമുണ്ട്‌. മമ്മൂട്ടി-മോഹന്‍ലാല്‍ ഗ്രേയ്‌ഡൊന്നും വേണ്ടാ നമുക്ക്‌. അത്‌ മുതലാവില്ല. ജയറാം എങ്ങനെയാ? അല്ലെങ്കില്‍ ദിലീപ്‌?'

`താല്‍പര്യം ഉണ്ടായിട്ടു കാര്യണ്ടോ? അവരൊക്കെ പരിപാടിയ്‌ക്ക്‌ വന്നിട്ടുവേണ്ടേ?

`അത്‌ മാഷ്‌ നോക്കണ്ട. ഒക്കെ ഞാനേറ്റു,' കനകാംബരന്‍ തുകല്‍ ബാഗ്‌ തുറന്ന്‌രണ്ടു പായക്കടലാസ്സ്‌ പുറത്തെടുത്തു. `വേണ്ട പോലെ പണം ഇറക്കിയാല്‍ മതി. സാഹിത്യത്തില്‍ വലിയ ഒരാളാവണം മാഷക്ക്‌ എന്നു വെച്ചാല്‍ അതിന്‌ ഒരു സിനിമാക്കാരന്റെറെക്കമന്റേഷന്‍ കൂടിയേ കഴിയൂ. പിന്നെ വല്ലാണ്ട്‌ താഴരുത്‌. വല്ല കോമഡിയന്മാരേംകൊണ്ടുവന്നാല്‍ മാഷക്കു തന്നെയാവും ദോഷം.'

`കനകാംബര്‍ തീരുമാനിച്ചാല്‍ മതി അതൊക്കെ. എനിയ്‌ക്ക്‌ സിനിമാക്കാരെയൊന്നും പരിചയമില്ല.'

`അതൊക്കെ എനിയ്‌ക്ക്‌ വിട്ടു തന്നേയ്‌ക്കൂ,' കനകാംബരന്‍ കീശയില്‍നിന്ന്‌ പേനയെടുത്ത്‌ കടലാസ്സില്‍ എന്തോ കുറിച്ചു. `മാഷ്‌ കഥയെഴുത്തുകാരനായതുകൊണ്ട്‌അദ്ധ്യക്ഷനായി ഏതെങ്കിലും ഒരു സാഹിത്യകാരന്‍ തന്നെ ഇരുന്നോട്ടെ. അതിനു വിഷമമില്ല.ആരെയെങ്കിലും കിട്ടും. ഉദ്‌ഘാടകന്‌ കുറച്ചുകൂടി ഗ്ലാമര്‍ വേണം. ഒരു മന്ത്രിയായാല്‍വിശേഷമായി. ആരെയെങ്കിലും പരിചയമുണ്ടോ?'

`എനിയ്‌ക്കോ!'

`അതു സാരമില്ല. ജില്ലാക്കമ്മിറ്റിയില്‍ എനിയ്‌ക്ക്‌ പിടിപാടുണ്ട്‌. പിന്നെ സിനിമാനടന്‍ വരുന്നുണ്ട്‌ എന്നു കേട്ടാല്‍ ഏതു മന്ത്രിയും വരും. അവരുടെ കൈ പിടിച്ചു കുലുക്കാനും ഒപ്പം നിന്നു പടമെടുക്കാനൊക്കെ മന്ത്രിമാര്‍ക്ക്‌ വലിയ മോഹമാണ്‌.'

`അപ്പോള്‍ പരിപാടി ഒരു വിധമൊക്കെ ആയി, അല്ലേ?'

`ഇല്ല. മെയിന്‍ ദിവസത്തിനു മുമ്പ്‌ കര്‍ട്ടന്‍ റെയ്‌സര്‍ തുടങ്ങണം. ഒരു ദിവസംലോഗോ പ്രകാശനം. പിന്നെയൊരു ദിവസം കൊടിമരം നാട്ടല്‍. അതു കഴിഞ്ഞ്‌ വിളം രജാഥ. അങ്ങനെ എന്നും വാര്‍ത്ത വന്നുകൊണ്ടേയിരിയ്‌ക്കണം.'

പത്രത്തില്‍ എന്നും പേരും പടവും വരുന്നതോര്‍ത്തപ്പോള്‍ എനിയ്‌ക്ക്‌ നേരിയരോമാഞ്ചമുണ്ടായി.

`പിന്നെ ഒരു രഥത്തിലാണ്‌ മാഷെ സമ്മേളനവേദിയിലേയ്‌ക്ക്‌ ആനയിയ്‌ക്കുക.'

`രഥത്തിലോ? അപ്പോള്‍ ആനയും മാരാരുമൊന്നും വേണ്ടേ?'

`വേണ്ട. ആനയൊന്നും നാട്ടുകാര്‍ക്ക്‌ വലിയ പ്രിയമില്ല ഇപ്പോള്‍. എന്നും കാണുന്നതല്ലേ. പഞ്ചാരിയും നമ്മുടെ നാട്ടുകാര്‍ക്ക്‌ കേട്ടുകേട്ടു മടുത്തു. ഇത്തവണ ഒരു പുതുമഉദ്ദേശിച്ചിട്ടുണ്ട്‌. കുതിരയാണ്‌. തിരുവള്ളക്കാവില്‍നിന്ന്‌ മഹാത്മാ മൈതാനം വരെ ഏഴു കുതിരകളെ പൂട്ടിയ തേരിലാണ്‌ മാഷെ കൊണ്ടുവരിക. മാഷ്‌ മഞ്ഞപ്പട്ടുടുത്ത്‌ അതില്‍അങ്ങനെ ഇരുന്നാല്‍ മതി. പശ്ചാത്തലത്തില്‍ ഓടക്കുഴല്‍.'

`ഞാനെഴുതിയത്‌ ഏഴു കഥയായതുകൊണ്ടാവും അല്ലേ ഏഴു കുതിരകള്‍?'

`അങ്ങനെയും വ്യാഖ്യാനിയ്‌ക്കാം. പക്ഷേ, കുതിരയെ കിട്ടാനാണ്‌ പ്രശ്‌നം,'തന്നോടു തന്നെയെന്ന പോലെ കനകാംബരന്‍ പറഞ്ഞു. `തമിഴ്‌നാട്ടില്‍നിന്ന്‌ കൊണ്ടുവരേണ്ടിവരും. കോടമ്പാക്കത്ത്‌ ഉണ്ടാവാതിരിയ്‌ക്കില്ല.കാശു കുറച്ചാവും. പക്ഷേ പിശുക്കുപിടിച്ചിട്ടു കാര്യമില്ലല്ലോ. കുതിരയ്‌ക്കു കുതിര തന്നെ വേണ്ടേ?'

തേരിലിരുന്ന്‌ നാട്ടുകാര്‍ക്ക്‌ കൈ വീശുന്ന എന്നെ സ്വയം ഒന്നു സങ്കല്‍പ്പിച്ചുനോക്കിയതും ഞാന്‍ വല്ലാതെ കോരിത്തരിച്ചു.

`വേദിയില്‍ വെച്ച്‌ സിനിമാനടന്‍ മാഷക്ക്‌ കഥാകുലപതി എന്ന പട്ടം സമ്മാനിയ്‌ക്കും. അതിനു ശേഷം ആ പേരിലാണ്‌ മാഷ്‌ അറിയപ്പെടുക. പിന്നീട്‌ വാര്‍ഡ്‌ മെമ്പര്‍മുതല്‍ അധികാരസ്ഥാനങ്ങളില്‍ ഇരിയ്‌ക്കുന്നവരുടെയെല്ലാം ആശംസകള്‍.'

പരിപാടികള്‍ക്കൊക്കെ ഏകദേശരൂപമായി. നന്ദിപ്രകടനത്തോടെയാണല്ലോ ചട
ങ്ങുകള്‍ തീരുക. അത്‌ ആരാണാവോ ചെയ്യുക.

`ഇത്തരം വിഡ്‌ഢിച്ചോദ്യങ്ങളൊന്നും പാടില്ല മാഷേ,' കനകാംബരന്റെ മുഖം ഇരുണ്ടു. `കഷ്ടം, അതു നിങ്ങള്‍ തന്നെയല്ലേ ചെയ്യേണ്ടത്‌.'

നന്ദിപ്രകടനത്തേക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ പരിഭ്രമം തോന്നി. നാലു വാചകംമൈക്കിനു മുന്നില്‍ നിന്നു പറയേണ്ടതാണല്ലോ. അതും സിനിമാനടനും മന്ത്രിയുമൊക്കെയുള്ള സമ്മേളനത്തില്‍.

`അതിനേപ്പറ്റി മാഷ്‌ വിഷമിയ്‌ക്കണ്ട. അതു ഞാന്‍ എഴുതിത്തരാം. പിന്നെയൊന്നുണ്ട്‌. അതോടെ സമ്മേളനം അവസാനിപ്പിയ്‌ക്കരുത്‌,' കനകാം രന്‍ തുടര്‍ന്നു. `ഗാനമേളയുംകഥാപ്രസംഗവുമൊക്കെ ഇപ്പോള്‍ ഔട്ടോഫ്‌ ഫാഷനായി. ഗസലാണ്‌ ഇപ്പോഴത്തെനടപ്പുരീതി. കാര്യമായി ഒന്നും മനസ്സിലാവില്ലെങ്കിലും ഇടയ്‌ക്കിടെ വാഹ്‌ വാഹ്‌ എന്നൊക്കെപ്പറയാന്‍ നമ്മുടെ ആളുകളും പഠിച്ചു തുടങ്ങീലോ.'

കടലാസ്സില്‍ അപ്പോഴേയ്‌ക്കും കുറേ വരികള്‍ കുറിച്ചു കഴിഞ്ഞിരുന്നു. കടലാസ്സ്‌ശ്രദ്ധയോടെ മടക്കി ബാഗില്‍ വെയ്‌ക്കുമ്പോള്‍ കനകാം രന്‍ തുടര്‍ന്നു.`ഇതുകൊണ്ടൊന്നും ആയില്ല മാഷേ. പബ്ലിസിറ്റി. അതാണ്‌ പ്രധാനം. എല്ലാപത്രക്കാരേയും ശരിയ്‌ക്കു കാണണം. അവരെ നല്ലോണം ആദരിയ്‌ക്കണം എന്നര്‍ത്ഥം.അവര്‍ വാര്‍ത്ത കവര്‍ ചെയ്യുന്നതിന്റെ ഡിഗ്രി അനുസരിച്ചിരിയ്‌ക്കും നമ്മുടെ പരിപാടിയുടെവിജയവും പരാജയവും.'

`അപ്പോള്‍ ഇതിനൊക്കെ ചില്വാനം വേണ്ടേ?'

`പിന്നില്ലാതെ? മാഷടെ കയ്യില്‍ ശില്ലി കാശില്ലാന്നല്ലേ പറയാന്‍ പോണത്‌?' കനകാം
രന്‍ ചിരിച്ചു. `അതിന്‌ തൃശ്ശൂരില്‍ വേണ്ടത്ര മാന്യന്മാരുണ്ടല്ലോ. ആരെയെങ്കിലുംപിടിയ്‌ക്കണം. അദ്ധ്യക്ഷനാക്കാം എന്നു പറഞ്ഞാല്‍ മതി.'

പിന്നെ പെട്ടെന്ന്‌ ഓര്‍മ്മ വന്നതുപോലെ കനകാംബരന്‍ പറഞ്ഞു. `ഓ, അങ്ങനെയൊന്നുണ്ടല്ലോ. ഒരു സാഹിത്യകാരനെ അദ്ധ്യക്ഷനാക്കാം എന്നാണ്‌ നമ്മള്‍ തീരുമാനിച്ചത്‌ അല്ലേ. അതു പറ്റില്ല. നമുക്ക്‌ സാഹിത്യകാരന്‍ വേണ്ട. കാശു തരണത്‌ ആരായാലുംഅവരെയല്ലേ അദ്ധ്യക്ഷനാക്കേണ്ടത്‌?'

കനകാം
രന്‍ തോല്‍ ബാഗെടുത്ത്‌ കക്ഷത്തില്‍ വെച്ചു.
കഥാകുലപതീയം (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക