Image

കൂത്തുപറമ്പ്‌ വെടിവെയ്‌പ്‌: പുനരന്വേഷണം നടത്തണമെന്ന്‌ സുധാകരന്‍

Published on 26 October, 2011
കൂത്തുപറമ്പ്‌ വെടിവെയ്‌പ്‌: പുനരന്വേഷണം നടത്തണമെന്ന്‌ സുധാകരന്‍
കണ്ണൂര്‍: നിരപരാധിത്വം തെളിയിക്കാന്‍ കൂത്തുപറമ്പ്‌ വെടിവെയ്‌പ്പിനെക്കുറിച്ച്‌ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്ക്‌ കത്തു നല്‍കുമെന്ന്‌ കെ.സുധാകരന്‍ എം.പി വ്യക്തമാക്കി.

കേസ്‌ വീണ്ടും അന്വേഷിച്ചാല്‍ പഴയ ഡിവൈഎഫ്‌ഐക്കാര്‍ സാക്ഷി പറയും. എന്റെ കത്ത്‌ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തള്ളുകയോ കൊള്ളുകയോ ചെയ്യാം. എനിക്ക്‌ എന്റെ നിരപരാധിത്വം തെളിയിച്ചേ പറ്റൂ. അതുകൊണ്ട്‌ പാര്‍ട്ടി എന്തു തന്നെ ചെയ്‌താലും സംഭവത്തെ കുറിച്ച്‌ വീണ്ടും അന്വേഷണം നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുംഅദ്ദേഹം പറഞ്ഞു

കൂത്തുപറമ്പ്‌ വെടിവയ്‌പിന്‌ ഉത്തരവാദി കെ.സുധാകരന്‍ എം.പിയാണെന്ന്‌ മുന്‍ ഡിസിസി പ്രസിഡണ്ട്‌ പി.രാമകൃഷ്‌ണന്‍ ആരോപിച്ചിരുന്നു. താനുള്‍പ്പെടെയുള്ളവര്‍ പോകരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടും മന്ത്രിയായിരുന്ന എം.വി രാഘവനെ കൂത്തുപറമ്പിലേക്ക്‌ പോകാന്‍ നിര്‍ബന്ധിച്ചത്‌ സുധാകരനാണെന്നായിരുന്നു രാമകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ വന്‍ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക