Image

ഇന്ത്യ ഫെസ്റ്റ്‌ 2011: ലോഗോ പ്രകാശനം ചെയ്‌തു

അനില്‍ കുറിച്ചിമുട്ടം Published on 26 October, 2011
ഇന്ത്യ ഫെസ്റ്റ്‌ 2011: ലോഗോ പ്രകാശനം ചെയ്‌തു
ദമാം: നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്‌ടിന്‌ നടക്കുന്ന ഇന്ത്യ ഫെസ്റ്റ്‌ 2011 ന്റെ ലോഗോ പ്രകാശനം ദമാം പാം റസ്റ്റ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രശസ്‌ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ വര്‍ഗീസ്‌, പ്രസിഡന്റ്‌ ഇ.എം. കബീര്‍, രക്ഷാധികാരികളായ ആസാദ്‌ തിരൂര്‍, ബഷീര്‍ വരോട്‌, എം.എം. നയിം, മറ്റ്‌ കേന്ദ്ര നേതാക്കള്‍ എന്നിവര്‍ക്കു പുറമെ വിവിധ മേഖലയില്‍നിന്നുള്ള നവോദയ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്‍ഡോ- സൗദി സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ക്കൊപ്പം പ്രവാസ മേഖലയിലും ഇന്ത്യയില്‍നിന്നുള്ള രാഷ്‌ട്രീയ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന സാംസ്‌കാരി സമ്മേളനം, ശാസ്‌ത്ര, ചരിത്ര മേളകള്‍, ഭക്ഷ്യമേള വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പവലിയനുകള്‍, വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്കും സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ക്കുമുള്ള സ്റ്റാളുകളും മേളയില്‍ സൗകര്യം ഒരുക്കിയിട്ടുണ്‌ട്‌.
ഇന്ത്യ ഫെസ്റ്റ്‌ 2011: ലോഗോ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക