Image

“പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍”- ജസ്റ്റിസ് ഫോര്‍ ഓള്‍ സംഘടനയുടെ ടെലി കോണ്‍ഫറന്‍സ് ഡിസംബര്‍ 3ന്

എ.സി. ജോര്‍ജ് Published on 02 December, 2013
“പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍”- ജസ്റ്റിസ് ഫോര്‍ ഓള്‍ സംഘടനയുടെ ടെലി കോണ്‍ഫറന്‍സ് ഡിസംബര്‍ 3ന്
ഹ്യൂസ്റ്റന്‍: അമേരിക്കയില്‍ പ്രവവര്‍ത്തിക്കുന്ന “ജസ്റ്റിസ് ഫോര്‍ ഓള്‍“ (JFA) സംഘടനയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3ന് വൈകുന്നേരം 9 മണിക്ക് (9pm - ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആധാരമാക്കി ഒരു ടെലികോണ്‍ഫറന്‍സ് സെമിനാറുണ്ടായിരിക്കും. ഇതൊരു ഇന്റര്‍നാഷണല്‍ ടെലി സെമിനാര്‍ ആയതിനാല്‍ അവരവരുടെ പ്രദേശത്തേയും സ്റ്റേറ്റിലേയും സമയവും സമയവ്യത്യാസവും മനസ്സിലാക്കി നിങ്ങളുടെ ഫോണില്‍ കൂടി വിളിച്ച് ടെലികോണ്‍ഫറന്‍സില്‍ സംബന്ധിക്കാവുന്നതാണ്. ഇതില്‍ സംബന്ധിക്കുന്നതിന് പ്രത്യേക ഫീസോ മറ്റു യാതൊരു വിധത്തിലുള്ള ബാധ്യതകളുമില്ല. ആര്‍ക്കും ഇതില്‍ സംബന്ധിക്കാമെന്നു മാത്രമല്ല, ഏവരേയും ഈ വിഷയത്തെ പറ്റിയുള്ള ഇന്‍ടര്‍ ആക്ടീവ് ടെലികോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നു. ടെലികോണ്‍ഫറന്‍സ് മോഡറേറ്ററുടെ നിബന്ധനകളും അപേക്ഷയും കൃത്യമായി പാലിക്കണമെന്നു മാത്രം.

ടെലികോണ്‍ഫറന്‍സിന് ഡിസംബര്‍ 3ന് 9pm (ന്യൂയോര്‍ക്ക് ടൈം അല്ലെങ്കില്‍ ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-559-726-1300  കോഡ് : 761310#
പ്രവാസികളുടെ ഇന്ത്യയിലെ ഭൂമി, കെട്ടിടം, മറ്റ് വസ്തുവകകള്‍ പലവിധത്തില്‍ അന്യാധീനമായി തീരുന്നു. പല തട്ടിപ്പ്, വെട്ടിപ്പ് രീതികളില്‍ അവരുടെ പ്രോപ്പര്‍ട്ടിയും വരുമാനവും നഷ്ടമാവുന്നു. പ്രവാസികളുടെ പ്രോപ്പര്‍ട്ടി ക്രയ വിക്രയങ്ങള്‍ പ്രയാസമായി തീരുന്നു. പല അനുഭവസ്ഥരും അവരുടെ തിക്താനുഭവങ്ങള്‍ പങ്കു വെക്കുന്നു. നിയമ കുരുക്കുകളുടെ നൂലാമാലകള്‍, പ്രോപ്പര്‍ട്ടിയുടെ പരിരക്ഷ, സ്വീകരിക്കേണ്ട മുന്‍കരുതല്‍ തുടങ്ങിയവയെപ്പറ്റി അനുഭവസ്ഥരും വിദഗ്ധരും സംസാരിക്കുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ നോട്ടെഴുതാനും ചോദ്യം ചോദിക്കാനും പരസ്പരം ആകാവുന്നത്ര വിവരങ്ങള്‍ കൈമാറാനും ശ്രദ്ധിക്കുക. എന്നാല്‍ ഓരോരുത്തരുടേയും പ്രൈവസി പരമാവധി സംരക്ഷിച്ചു കൊണ്ടായിരിക്കും ചര്‍ച്ച. ആധാരം, മുക്താധാരം, തീറാധാരം, ദാനാധാരം, ഇഷ്ടദാനം, ഭാഗപത്രം, അനന്തരാവകാശങ്ങള്‍, കെട്ടിട നികുതി, ഭൂനികുതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതികള്‍, പോക്കുവരവ്, കേസുകള്‍, ട്രിബ്യൂണല്‍ തീര്‍പ്പുകള്‍ എല്ലാം പ്രവാസിയുടെ പ്രത്യേക ചുറ്റുപാടില്‍ വിദഗ്ധര്‍ വിശദീകരിക്കും.

കഴിഞ്ഞ മൂന്നാഴ്ചകളിലായി നടത്തിയ ടെലികോണ്‍ഫറന്‍സുകളില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമം, ഒ.സി.എ, പി.ഐ.ഓ. കാര്‍ഡു വിഷയങ്ങള്‍, ഇന്ത്യന്‍ കൗണ്‍സിലേറ്ററുകളില്‍ നിന്നും പ്രവാസികാര്യ വകുപ്പുകളില്‍ നിന്നും നേരിടേണ്ടി വരുന്ന അനാസ്ഥയെ പറ്റിയും കെടുകാര്യസ്ഥതയെപറ്റിയുമൊക്കെയായിരിന്നു ചര്‍ച്ച. അതിലും ഒട്ടേറെ പേര്‍ യുഎസിലെ നാനാഭാഗത്തുനിന്നും ടെലികോണ്‍ഫരന്‍സില്‍ പങ്കെടുത്ത് അറിവുനേടുകയും തിക്താനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പ്രവാസികള്‍ക്കു നീതികള്‍ നിഷേധിക്കപ്പെടുന്ന എല്ലാ രംഗങ്ങളിലും ജസ്റ്റിസ് ഫോര്‍ നീതിയ്ക്കായി പ്രവര്‍ത്തിക്കും ശബ്ദിക്കും. നിയമത്തിന് വിധേയമായി കാര്യങ്ങള്‍ നേരെയാക്കാനും നീതി ലഭിക്കാനുമായി യത്‌നിക്കും. എല്ലാ സമാന സംഘടനകളുമായി കൈകോര്‍ത്ത് ശബ്ദമില്ലാത്തവരുടെ ഒരു ശബ്ദമായി പ്രവര്‍ത്തിക്കും. കരിങ്കൊടി പിടിക്കേണ്ടിടത്ത് നിയമത്തിന് വിധേയമായി കരിങ്കൊടി പിടിക്കുകതന്നെ ചെയ്യും. ടെലികോണ്‍ഫറന്‍സിലൂടെ പരസ്പരം അനുഭവങ്ങളും അറിവുകളും പങ്കുവെക്കുന്നതു കൂടാതെ പ്രാക്ടിക്കലായി എങ്ങനെ പ്രവാസി പ്രോപ്പര്‍ട്ടി സംരക്ഷിക്കാം എന്നതിനെപ്പറ്റിയും വളരെ കാര്യമായ ചര്‍ച്ചകളുണ്ടാകും.



“പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍”- ജസ്റ്റിസ് ഫോര്‍ ഓള്‍ സംഘടനയുടെ ടെലി കോണ്‍ഫറന്‍സ് ഡിസംബര്‍ 3ന്
Justice for All (Association Logo).
Join WhatsApp News
thomas koovalloor 2013-12-02 17:06:58
 
അമേരിക്കയിൽ കുടിയേറി താമസിക്കുന്ന പല മലയാളികളും അവര്ക്ക്  
അനുദിനം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ആരെയും അറിയിക്കാതെ  മൂടി വച്ചുകൊണ്ടിരിക്കുന്ന സ്വഭാവം ഉള്ളവരാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്. അതുപോലെ തന്നെ പല നേതാക്കളും മലയാളികള്ക്ക് യാതൊരു പ്രശ്നംഗളും ഇല്ലെന്നു വീമ്പും ഇളക്കുന്ന ഈ കാലഘട്ടത്തിൽ ജസ്റ്റിസ്‌ ഫോര് ഓൾ എന്നാ സംഘടന മുമ്പോട്ട്‌ വന്നതിനെ നൂറു കണക്കിന് മലയാളികള് ഇതിനോടകം സ്വാഗതം ചെയ്തു കഴിഞ്ഞു. ഇത്തരത്തിൽ ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതിന് മുമ്പോട്ട്‌ വന്ന എല്ലാവര്ക്കും പ്രത്യേകിച്ച് എ. സീ . ജോർജ് നെ പ്രത്തിയേകം അനുമോദനങ്ങൾ .
Anthappan 2013-12-02 17:52:59
I hope the moderator of this discussion  is going to be an attorney who is familiar with the low than some Charleston.  If you announce the name of the attorney I am interested otherwise I don't want to waste my time.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക