Image

മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ അനുസ്‌മരണം ഡിസംബര്‍ എട്ടിന്‌ ചെറിലെയില്‍ പള്ളില്‍

വര്‍ഗീസ്‌ പോത്താനിക്കാട്‌ Published on 01 December, 2013
മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ അനുസ്‌മരണം ഡിസംബര്‍ എട്ടിന്‌ ചെറിലെയില്‍ പള്ളില്‍
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഭദ്രാസനത്തിന്റേയും പിന്നീട്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റേയും മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ വാര്‍ഷീകാനുസ്‌മരണം ന്യൂയോര്‍ക്ക്‌ ചെറിലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ നടത്തുന്നു.

ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും മാര്‍ ബര്‍ണബാസിന്റെ അനുസ്‌മരണ പ്രാര്‍ത്ഥനയും നടത്തും. ഇടവക വികാരി വെരി റവ.ഡോ. പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ, അസിസ്റ്റന്റ്‌ വികാരി ഫാ. ഗ്രിഗറി വര്‍ഗീസ്‌ എന്നിവരുടെ പ്രധാന കാര്‍മികത്വത്തിലായിരിക്കും വിശുദ്ധ കുര്‍ബാനകളും പ്രാര്‍ത്ഥനകളും നടക്കുന്നത്‌.

കുര്‍ബാനാനന്തരം ചേരുന്ന അനുസ്‌മരണ യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി റവ.ഡോ. പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി) 516 695 8110, റവ.ഫാ. ഗ്രിഗറി വര്‍ഗീസ്‌ (അസിസ്റ്റന്റ്‌ വികാരി) 914 413 9200, മാത്യു മാത്തന്‍ (സെക്രട്ടറി) 516 724 3304. 

മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ അനുസ്‌മരണം ഡിസംബര്‍ എട്ടിന്‌ ചെറിലെയില്‍ പള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക