Image

മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം: മാര്‍ കുറിലോസ് ഭദ്രാസനാധിപന്‍

പി.പി.ചെറിയാന്‍ Published on 01 December, 2013
മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം: മാര്‍ കുറിലോസ്  ഭദ്രാസനാധിപന്‍
കൊട്ടാരക്കര: മലങ്കര മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം ഡിസംബര്‍ 1ന് നിലവില്‍ വന്നു. കൊട്ടാരക്കര-പുനലൂര്‍ എന്നറിയപ്പെടുന്ന ഈ ഭദ്രാസനത്തിന്റെ പ്രഥമ എപ്പിസ്‌ക്കോപ്പായായി റൈറ്റ് റവ.ഡോ.യൂയാക്കീം മാര്‍ കൂറിലോസ് ചുമതലേറ്റു.

ഡിസംബര്‍ 1 വൈകീട്ട് മൂന്നു മണിക്ക് പുലമണ്‍-ചന്തമുക്ക് ബൈപാസ് റോഡില്‍ ക്രമീകരിച്ചിരുന്ന അരമനയില്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥകള്‍ക്കു ശേഷമാണ് ഭദ്രാസനത്തിന്റെ ചുമതല കുറിലോസ് തിരുമേനി ഏറ്റെടുത്തത്. മാര്‍ത്തോമാ സഭയുടെ എപ്പിസ്‌ക്കോപ്പായായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന യൂയാക്കീം തിരുമേനി നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപനായും, നിരണം- മാരമണ്‍ ഓക്‌സിലിയറി ബിഷപ്പുമായാണ് കഴിഞ്ഞ രണ്ടു ടേം ചുമതല നിര്‍വ്വഹിച്ചിരുന്നത്.

തിരുവനന്തപുരം-കൊല്ലം, അടൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ നിന്നുള്ള സെന്ററുകള്‍ വിഭജിച്ചാണ് പുതിയ കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസനം രൂപീകരിച്ചിരിക്കുന്നത്.

മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം: മാര്‍ കുറിലോസ്  ഭദ്രാസനാധിപന്‍
മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം: മാര്‍ കുറിലോസ്  ഭദ്രാസനാധിപന്‍
മാര്‍ത്തോമാ സഭയുടെ പതിമൂന്നാമത് ഭദ്രാസനം: മാര്‍ കുറിലോസ്  ഭദ്രാസനാധിപന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക