Image

അവളും ഞാനും തമ്മില്.... (കവിത: ബിനോയ് ചാക്കോ)

ബിനോയ് ചാക്കോ Published on 30 November, 2013
അവളും ഞാനും തമ്മില്.... (കവിത: ബിനോയ് ചാക്കോ)

എന്റെ പ്രവാസ ജീവിതത്തിനിടയ്ക്ക്   
അവള് എനിക്ക് വിളിച്ചത് വിരളമായി..

ആദ്യ തവണ...അന്നവള് സംസാരിച്ചത്
എന്റെ ആദ്യ ശമ്പളംകൊണ്ട് നേര്ച്ച നടത്തിയതും
അന്ന് വിളമ്പിയ സദ്യയുടെ സ്വാദും....

അപ്പോള് ഞാന്.....
രണ്ടു നാള് ശീതികരിച്ച പരിപ്പുകറിയില്
ഇലാസ്തികതയുള്ള *പച്ചറൊട്ടി മുക്കി കഴിക്കുകയായിരുന്നു.

രണ്ടാം തവണ..അന്നവള്ക്ക് പറയാനുണ്ടായിരുന്നത്..
പുതുതായി വാങ്ങിച്ച അലക്ക്യന്ത്രത്തിന്റെ മഹിമകള്..

അപ്പോള് ഞാന്....
വക്ക് പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റില് നനച്ചിട്ടിരുന്ന തുണിയലക്കാന്
കുളിമുറിയുടെ വാതില്ക്കല് എന്റെ ഊഴവും കാത്ത് നില്ക്കുകയായിരുന്നു...

മൂന്നാമത്...അന്നത്തെ വിഷയം...
വീടിനോട് ചേര്ന്ന് പുതുതായെടുത്ത മുറിയും
അതിലെ സജ്ജീകരണങ്ങളും...

അപ്പോള് ഞാന്...
കട്ടിലിന്റെ അടിയിലെ തട്ടിലെ ആളെ ഉണര്ത്താതെ
രണ്ടാം തട്ടിലെ എന്റെ കിടപ്പു സ്ഥലത്തേക്
കയറിപ്പറ്റാന് ശ്രമിക്കുകയായിരുന്നു..

അവസാനമായി അവള് വിളിച്ചതും ..പറഞ്ഞതും
വീട്ടിലെ പശുവിന്റെ കറവവറ്റി..അതിനെ അറവുകാരന് വിറ്റു..

അപ്പോള് ഞാന്....
സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയായി..ജോലി നഷ്ടപ്പെട്ട്
ഒരു ചോദ്യചിഹ്നമായി ഇരിക്കുകയായിരുന്നു..

(*പച്ചറൊട്ടി = പാകിസ്ഥാന് റൊട്ടി)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക