Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ മലയാളി വൈദീക സമ്മേളനം നടന്നു

ഷോളി കുമ്പിളുവേലി Published on 02 December, 2013
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ മലയാളി വൈദീക സമ്മേളനം നടന്നു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്കാ വൈദീകരുടെ നവംബര്‍ 26-ന്‌ ചൊവ്വാഴ്‌ച നടന്നു.

കഴിഞ്ഞ പതിനൊന്നുവര്‍ഷമായി ബ്രോങ്ക്‌സ്‌ ഇടവക വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി മുന്‍കൈ എടുത്ത്‌ `താങ്ക്‌സ്‌ ഗിംവി'നോടനുബന്ധിച്ച്‌ മലയാളി കത്തോലിക്കാ വൈദീകരുടെ സംഗമം നടത്തിവരുന്നു. പരസ്‌പരം പരിചയപ്പെടാനും, പരിചയം പുതുക്കുവാനുമുള്ള അവസരമായി വൈദീകര്‍ ഈ സംഗമത്തെ ഉപയോഗിക്കുന്നു.

രാവിലെ 10 മണിക്ക്‌ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക്‌ ബ്രോങ്ക്‌സ്‌ ഇടവക അസിസ്റ്റന്റ്‌ വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ നേതൃത്വം നല്‍കി. ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ നടന്ന വൈദീക സംഗമത്തിലേക്ക്‌ ഇടവക കൈക്കാരന്‍ സഖറിയാസ്‌ ജോണ്‍ തുണ്ടത്തില്‍ എല്ലാ വൈദീകരേയും സ്വാഗതം ചെയ്‌തു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദീകര്‍ സജീവമായി പങ്കെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിയോടുകൂടി പരിപാടികള്‍ സമാപിച്ചു. നാല്‍പ്പതിലധികം വൈദീകര്‍ ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുത്തു. എല്ലാ വൈദീകര്‍ക്കും ഇടവയ്‌ക്കുമുള്ള ഉപഹാരങ്ങള്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടി സമ്മാനിച്ചു.

പരിപാടികള്‍ക്ക്‌ കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലറയ്‌ക്കല്‍, സഖറിയാസ്‌ ജോണ്‍, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ദീപു പട്ടാണിപുരയ്‌ക്കല്‍, ഷായിമോള്‍ കുമ്പിളുവേലില്‍, മേഴ്‌സി തോട്ടം, സെലീനാമ്മ ആന്റണി, സില്‍വി സണ്ണി, രജനി പ്രിന്‍സ്‌, മേരി സഖറിയാസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ മലയാളി വൈദീക സമ്മേളനം നടന്നുബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ മലയാളി വൈദീക സമ്മേളനം നടന്നുബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ മലയാളി വൈദീക സമ്മേളനം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക