Image

ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ വിട്ടുകൊടുത്ത പാകിസ്താന്റെ നടപടിയെ അമേരിക്ക അഭിനന്ദിച്ചു

Published on 27 October, 2011
ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ വിട്ടുകൊടുത്ത പാകിസ്താന്റെ നടപടിയെ അമേരിക്ക അഭിനന്ദിച്ചു
വാഷിങ്ടണ്‍: അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ വിട്ടുകൊടുത്ത പാകിസ്താന്റെ നടപടിയെ അമേരിക്ക അഭിനന്ദിച്ചു. ശ്ലാഘനീയമായ ഒരു നടപടിയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം വളര്‍ത്താന്‍ ഏറെ സഹായകരമായ നടപടി കൂടിയാണിത്-യു.എസ്. വിദേശകാര്യവകുപ്പ് വക്താവ് വിക്‌ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന നിരന്തരമായ ചര്‍ച്ചകളാണ് ഇത്തരമൊരു മാതൃകാപരമായ നടപടിക്ക് പാകിസ്താനെ പ്രേരിപ്പിച്ചത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്-ന്യൂലാന്‍ഡ് പറഞ്ഞു.

ഒക്‌ടോബര്‍ 23നാണ് അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ പാകിസ്താന്‍ സൈന്യം നിര്‍ബന്ധിച്ച് നിലത്തിറക്കുകയും പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ചു മണിക്കൂറിനുശേഷം വിട്ടയക്കുകയും ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക