Image

വിതുര ആത്മഹത്യ: പ്രതിപക്ഷം സഭ വിട്ടു

Published on 27 October, 2011
വിതുര ആത്മഹത്യ: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: വിതുരയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്നു. റൂറല്‍ നര്‍ക്കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല. റൂറല്‍ എസ്.പി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു കണ്ടതിനെ തുടര്‍ന്ന് വിതുര എസ്.ഐ., എ.എസ്.ഐ. എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. സിനു ആത്മഹത്യ ചെയ്യാനുള്ള കാരണം പോലീസ് സ്‌റ്റേഷനില്‍ നിന്നുണ്ടായ മോശം അനുഭവമാണെന്ന് കാണിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനുവിന്റെ മരണത്തിന് കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സംഭവത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സിനുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും കാണിച്ച് കോലിയക്കോട് കൃഷ്ണന്‍നായരാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക