Image

ഇന്ത്യ-അഫ്ഗാന്‍ സൗഹൃദത്തിനെതിരെ മുന്നറിയിപ്പുമായി മുഷറഫ്‌

Published on 27 October, 2011
ഇന്ത്യ-അഫ്ഗാന്‍ സൗഹൃദത്തിനെതിരെ മുന്നറിയിപ്പുമായി മുഷറഫ്‌
വാഷിങ്ടണ്‍: ഇന്ത്യയുമായി അടുക്കാനുള്ള അഫ്ഗാനിസ്താന്റെ ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ് രംഗത്തെത്തി. അഫ്ഗാനിസ്താന്‍ ഇന്ത്യയുമായി അടുത്താല്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ.യ്ക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നും മുഷറഫ് മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണില്‍ നടന്ന ഒരു പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂണിയനും ഇന്ത്യയുമായുള്ള ബന്ധം കാരണം വര്‍ഷങ്ങളായി അഫ്ഗാനിസ്താന്‍ പാകിസ്താന്‍ ഇന്ത്യാവിരുദ്ധ നിലപാടുകളാണ് കൈക്കൊണ്ടുവരുന്നത്. അഫ്ഗാനിസ്താനെ പാകിസ്താന്‍ വിരുദ്ധമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇത് ഇനിയും തുടരാന്‍ അനുവദിച്ചുകൂട. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ ബദല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പാകിസ്താന്‍ ഐ.എസ്.ഐ.യ്ക്ക് ഉത്തരവ് നല്‍കേണ്ടതാണ്. ഇന്ന് അഫ്ഗാനിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സൈനികരുമെല്ലാം പരിശീലനത്തിനായി ഇന്ത്യയിലേക്കാണ് പോകുന്നത്. പാകിസ്താന്‍ വിരോധവുമായാണ് അവര്‍ തിരിച്ചെത്തുന്നത്. കേവലം ഇന്ത്യാവിരോധം കൊണ്ടല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്-മുഷറഫ് പറഞ്ഞു.

യു.എസ്. സൈനികരെ പിന്‍വലിച്ചാല്‍ അഫ്ഗാനിസ്താന്‍ വീണ്ടും വംശീയകലാപത്തിലേയ്ക്ക് നയിക്കപ്പെടുമെന്നും മുഷറഫ് മുന്നറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക