Image

നടി മീരാ നന്ദനും പാടുന്നു

Published on 04 December, 2013
നടി മീരാ നന്ദനും പാടുന്നു
യുവ നടി മീരാനന്ദനും സിനിമയില്‍ പാടുന്നു. മമ്മൂട്ടി നായകനായ വികെ പ്രകാശ്‌ ചിത്രം `സയലന്‍സി'ലൂടെയാണ്‌ മീര ആദ്യമായി പിന്നണിഗായികയാകുന്നത്‌. മഴയുടെ ഓര്‍മ്മകല്‍ വിലോലം പെയ്‌തുവോ...എന്നു തുടങ്ങുന്നതാണ്‌ മീര ആലപിച്ചിരിക്കുന്ന ഗാനം.

ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വ്വഹിയ്‌ക്കുന്നത്‌ രതീഷ്‌ വേഗയാണ്‌. താനും സംവിധായകന്‍ വികെ പ്രകാശും ഒന്നിച്ചാണ്‌ മീരയെക്കൊണ്ട്‌ ഈ ഗാനം പാടിയ്‌ക്കുകയെന്ന തീരുമാനത്തിലെത്തിയതെന്ന്‌ രതീഷ്‌ പറയുന്നു. ഈ ഗാനത്തിന്‌ പുതുമയുള്ള ശബ്ദവും വ്യത്യസ്‌തമായ ആലാപനശൈലിയും വേണമെന്ന്‌ തോന്നി, അങ്ങനെയാണ്‌ മീരയെക്കൊണ്ടുതന്നെ പാടിയ്‌ക്കാമെന്ന്‌ ഞങ്ങള്‍ തീരുമാനിച്ചത്‌. ഈ ഗാനം മീര വളരെ മനോഹരമായിട്ടാണ്‌ ആലപിച്ചിരിക്കുന്നത്‌ എന്ന കാര്യത്തില്‍ എനിയ്‌ക്ക്‌ സംശയമില്ല രതീഷ്‌ പറഞ്ഞു.

സംഗീതറിയാലിറ്റിഷോ വേദിയില്‍ നിന്നാണ്‌ മീര സിനിമയിലേയ്‌ക്ക്‌ എത്തുന്നത്‌.
നടി മീരാ നന്ദനും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക