Image

ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു

Published on 03 December, 2013
ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷനായി 11 വര്‍ഷക്കാലം(1964- 1975) മലങ്കരസഭയെ നയിച്ച കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസ്സേലിയോസ്‌ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 38-മത്‌ ഓര്‍മ്മപ്പെരുനാളും (ഡിസ. 8), അമേരിക്കന്‍ ഭദ്രാസനത്തിന്റെ ദ്വിതീയ മെത്രാപ്പോലീത്തായായി (1992- 2011) 19 വര്‍ഷക്കാലം അമേരിക്കന്‍ ഭദ്രാസനത്തെ സുധീരം നയിച്ച അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തായുടെ ഒന്നാം ചരമവാര്‍ഷികവും (ഡിസ.9) ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐയലന്റ്‌ സെന്റ തോമസ്‌ ഓര്‍ത്തഡോക്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഡിസമ്പര്‍ 8 ഞയറാഴ്‌ച ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.

അന്നേദിവസം രാവിലെ 7:45-ന്‌ പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന്‌ ഇടവക വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തദനന്തരം വിഭവസമൃദ്ധമായ അടിയന്തിരസദ്യ ഉണ്ടായിരിക്കുന്നതുമാണ്‌.
ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക