Image

ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ശനിയാഴ്ച

ജീമോന്‍ റാന്നി Published on 03 December, 2013
ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ശനിയാഴ്ച
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ 32-മത് ക്രിസ്തുമസ് കാരള്‍ ക്രിസ്മസ് 2013 വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണിലെ 17 ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സംയുക്ത ക്രിസ്തുമസ് കാരള്‍ ഡിസംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സ്റ്റാഫോഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്.

ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ ചീഫ് മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് മാര്‍ സേഖേറിയോസ് കുറിയാക്കോസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കുന്നതും മുഖ്യസന്ദേശം നല്‍കുന്നതുമാണ്. പ്രസിഡന്റ് റവ.റോയി.എ.തോമസ് അദ്ധ്യക്ഷത വഹിയ്ക്കും.

വവിധ ഇടവകകളിലെ ഗായകസംഘങ്ങളുടെ ശ്രുതിമധുരമായ കാരള്‍ ഗാനാലാപത്തോടൊപ്പം വൈവിദ്ധ്യമാര്‍ന്ന മറ്റു പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.റോയി.എ.തോമസ്: 253-653-0689
റവ.ഫാ.ബിനു ജോസഫ്: 281-786-7256
ഷാജി പുളിമൂട്ടില്‍ - 832-775-5366
കെ.കെ. ജോണ്‍- 713-408-0865
യല്‍ദോ പീറ്റര്‍ -281- 77-9216
തോമസ് വൈക്കത്ത്‌ശേരില്‍ -281-250-6399
എബി മാത്യൂ- 832-276-1055

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക