Image

ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം

അലന്‍ ചെന്നിത്തല Published on 04 December, 2013
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം
മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പായുടെ എപ്പിസ്‌ക്കോപ്പല്‍ സ്ഥാനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടികളുടേയും കര്‍മ്മ പദ്ധതികളുടേയും ഔപചാരികമായ ഉത്‌ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു. മാര്‍ത്തോമ്മാ സഭയുടെ പരമഅദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഈ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ കേക്ക്‌ മുറിച്ച്‌ തുടക്കം കുറിക്കുവാന്‍ ഭദ്രാസന കൗണ്‍സിലംഗം അലന്‍ ജോണ്‍ മാര്‍ തിയഡോഷ്യസിനെ വേദിയിലേക്ക്‌ ക്ഷണിച്ചു.

തുടര്‍ന്ന്‌ ഭദ്രാസനത്തിന്റെ ജൂബിലി ഉപഹാരം ഭദ്രാസന കൗണ്‍സിലംഗംങ്ങളായ സഖറിയ മുളമൂട്ടില്‍ അനിത സുജിത്ത്‌ എന്നിവര്‍ മാര്‍ തിയഡോഷ്യസിന്‌ സമര്‍പ്പിച്ചു. എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വൈദിക വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ പദ്ധതി, പ്രകൃതി പരിരക്ഷണത്തിന്റെ ഭാഗമായി ഭദ്രാസനമൊട്ടാകെ ഹരിതവല്‌ക്കരണ പദ്ധതി എന്നിവ നടപ്പാക്കും. 2014 മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ സ്‌നേഹസംഗമവും നടത്തും. നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസന അസംബ്ലി സമ്മേളനത്തില്‍ വെച്ച്‌ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടക്കും. 1989 നവംബര്‍ 4-ന്‌ കൊട്ടാരക്കര മന്ദിരം ഹാളില്‍ നടന്ന ശൂശ്രൂഷയില്‍ റമ്പാനായും തുടര്‍ന്ന്‌ 1989 ഡിസംബര്‍ 9-ന്‌ തിരുവല്ല സഭആസ്ഥാനത്ത്‌ തയ്യാറാക്കിയ പ്രത്യേക മദ്‌ ഹയില്‍ വെച്ച്‌ കാലം ചെയ്‌ത അഭിവമ്പ്യ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സഭയുടെഎപ്പിസ്‌ക്കോപ്പയായി അഭിഷേകം ചെയ്യപ്പെട്ടു.

ജബല്‍പൂര്‍ ലിയനോര്‍ഡ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടി. 1972 ജൂണ്‍ 24-ന്‌ ശെമ്മാശനായും, 1973 ഫെബ്രുവരി 24-ന്‌ പട്ടക്കാരനായും മാര്‍ത്തോമ്മാ സഭയുടെ ഇടയ പരിപാലന ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ഇതിനോടൊപ്പം വിശ്വഭാരതി യൂണിവ്‌ഴ്‌സിറ്റിയിലും, കാനഡയിലും ഉന്നത പഠനം പൂര്‍ത്തിയാക്കി. സമൂഹ നവോത്ഥാനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്‌ടറേറ്റ്‌ സമ്പാദിക്കുകയും ചെയ്‌തു. മദ്രാസ്‌-കുന്നംകുളം, കുന്നംകുളം-മലബാര്‍, തിരുവനന്തപുരം-കോല്ലം, മദ്രാസ്‌-ബാംഗ്ലൂര്‍ എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്‌.

2009 ജനുവരി മുതല്‍ നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസന അധിപനായിപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ആദ്യ ഭദ്രാസനമായ കുന്നംകുളം-മലബാറില്‍നിന്നും ചുമതലമാറിയപ്പോള്‍ സ്‌നേഹോപഹാരമായി ലഭിച്ച 7 ലക്ഷം രൂപയും അതോടൊപ്പംപിതൃ സ്വത്തായി ലഭിച്ച തുകയും ചേര്‍ത്ത്‌ മൈസൂറിനടുത്ത്‌ ഗുണ്ടല്‍പെട്ടിലുള്ള സമര്‍പ്പണആശ്രമത്തിന്‌ സ്ഥലം വാങ്ങി ആ ഭദ്രാസനത്തെ ഏല്‌പിച്ച നടപടി
ആത്മീയനേതൃത്വത്തിലുള്ളവരുടെ ആര്‍ജ്ജവ സംസ്‌കാരത്തോടുള്ള മാര്‍ തിയഡോഷ്യസിന്റെപ്രതികരണമാണ്‌. പ്രവര്‍ത്തനശൈലികൊണ്ട്‌ സഭാജീവിതത്തില്‍ ഈ മെത്രാച്ചന്‍ വ്യത്യസ്ഥനായി നിലനില്‌കുന്നു.
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം
ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക