Image

ജനനി വാര്‍ഷികാഘോഷം: ഹൈക്കു കവിതകള്‍ ക്ഷണിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 04 December, 2013
ജനനി വാര്‍ഷികാഘോഷം: ഹൈക്കു കവിതകള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ വച്ചുനടക്കുന്ന ജനനി മാസികയുടെ വാര്‍ഷികാഘോഷങ്ങളില്‍ ഹൈക്കു കവിതകളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്‌തകവിയായ ശ്രീ ചെറിയാന്‍ കെ ചെറിയാന്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന്‌ എഴുത്തുകാര്‍ക്ക്‌ ഹൈക്കു കവിതകള്‍ പാരായണം ചെയ്യുവാന്‍ അവസരം ലഭിക്കുന്നതാണ്‌.

ഈ സമ്മേളനത്തില്‍ തങ്ങളുടെ ഹൈക്കു രചനകള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ jananymagazine@gmail.com- ല്‍ ബന്ധപ്പെടേണ്ടതാണ്‌.

2013 ഡിസംബര്‍ 7 ശനിയാഴ്‌ച ഫ്‌ളോറല്‍ പാര്‍ക്കിലെ 26 ടൈസണ്‍ അവന്യുവില്‍ നടക്കുന്ന ഈ സമ്മേളനം ഉച്ച കഴിഞ്ഞ്‌ കൃത്യം രണ്ടു മണിക്ക്‌ ആരംഭിക്കും. പ്രശസ്‌തസാഹിത്യകാരനും കേരള സാഹിത്യഅക്കാഡമി അദ്ധ്യക്ഷനുമായ ശ്രീ പെരുമ്പടവം ശ്രീധരനാണ്‌ മുഖ്യാതിഥി. ഹൈക്കു പഠനം കൂടാതെ `ചെറുകഥയിലെ ആധുനികപ്രവണതകളെ'ക്കുറിച്ചുള്ള ശില്‍പശാലയില്‍ സതീഷ്‌ ബാബു പയ്യന്നൂര്‍, ഡോ. എം.വി പിള്ള എന്നിവരും പ്രഭാഷണം നടത്തുന്നതാണ്‌.

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ സാംസ്‌കാരികനായകന്മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.

എല്ലാ സഹൃദയരെയും ഈ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 6936337, സണ്ണി പൗലോസ്‌: 845 5985094, ഡോ. സാറാ ഈശോ: 845 3044606.
ജനനി വാര്‍ഷികാഘോഷം: ഹൈക്കു കവിതകള്‍ ക്ഷണിക്കുന്നു
Join WhatsApp News
വിദ്യാധരൻ 2013-12-05 13:27:07
1               
               സന്ധ്യയും 
      രാക്കുയിലിന്റെ ഗാനവും 
  ധരത്രിയെ ഊയലാട്ടി ഉറക്കുന്നു 


                വസന്തവും 
              മധുര ഗാനവും
കുയിലിന്റെ ഹൃദയത്തിൽ കൂട് മെനയുന്നു 

                 കിഴക്ക് പ്രഭാതം 
           പടിഞ്ഞാറ് അസ്തമനം 
                ഇടയിൽ ഞാൻ 
 
                 ഒരു കണ്ണുനീർതുള്ളി 
     വേദനയുടേയും സന്തോഷത്തിന്റെയും  
                   പ്രതിഫലനം 

               മുകിൽമൂടിയ ശശി 
                    ജനനിയുടെ 
                    വ്യഥകൻ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക