Image

`അമേരിക്കന്‍ സാഹിത്യം മുതല്‍ അമ്മ മലയാളം വരെ' (ലേഖനം: ജോണ്‍ ഇളമത)

Published on 02 December, 2013
`അമേരിക്കന്‍ സാഹിത്യം മുതല്‍ അമ്മ മലയാളം വരെ' (ലേഖനം: ജോണ്‍ ഇളമത)
വളരെ ലാഘവമായി പറയാവുന്നതല്ല,ഇത്തരത്തിലൊരു വിഷയം.എങ്കിലും എളിയ ഒരു ശ്രമമെന്ന്‌ ഈപ്രബന്ധത്തെവിലയിരുത്തുക!

കഥകള്‍, എങ്ങനെ ഉണ്ടായി എന്നു ചിന്തിക്കുമ്പോള്‍ അമ്മൂമ്മ കഥകളില്‍ നിന്നാകാംഅതിന്‍െറ ഉല്‍പ്പത്തി,എന്ന്‌ ചിന്തിച്ചാലെന്ത്‌! അമ്മൂമ്മ, അപ്പൂപ്പനാകാം, ഗുരുവാകാം, ജ്‌ഞാനിയാകാം!കഥാകാരന്‌, പ്രകൃതികൊടുത്തത്‌, വിചിത്രവും,വിശിഷ്‌ടവുമായ, ഭാവനയും, ചിന്താധാരയുമായിരിക്കാം. അതിനെ `സര്‍ഗ്ഗശക്‌തി' എന്നു വിശേഷിപ്പിക്കുന്നു നാമെല്ലാം! സര്‍ഗ്ഗശക്‌തി ജന്മനാ കൈവരിച്ചവര്‍,പ്രപഞ്ചത്തിന്‍െറ, സൃഷ്‌ടാവിന്‍െറ, പ്രത്യേക കൈയൊപ്പ്‌ പതിഞ്ഞവാരാകാം! എന്നാല്‍ അതിനെ പരിപോഷിപ്പിക്കുന്നില്ലെങ്കില്‍, അതു ബൈബിളില്‍ പറയുന്ന വിതക്കാരന്‍െറ ഉപമപോലെ തന്നെ! അതുനൂറുമേനിവിളയിക്കാന്‍, മുളക്കുന്ന നല്ല ഭൂമിതിരഞ്ഞെടുക്കും പോലെതന്നെ `സര്‍ഞശക്‌തി'യുടെ പരിപാലനവും!

പറഞ്ഞുവന്നത്‌,വായനയെപ്പറ്റിയാണ്‌.അറിവ്‌ സര്‍ഗ്ഗശക്‌തിയെ നൂറൂ മേനിവിളയിക്കും. അറിവില്ലായ്‌മ, സര്‍ഗ്ഗശക്‌തിയെ, വയലിലെകളകള്‍ പോലെ നശിപ്പിക്കും. അറിവ്‌ വെളിച്ചവും,അറിവിന്‍െറ തിരസ്‌ക്കാരം ഇരുട്ടുമെന്നത്രെ, തത്വചിന്തകനായ സോകട്ടീസ്‌വിശേഷിപ്പിച്ചിട്ടുള്ളത്‌.വായിക്കാവുന്നത്ര കൃതികള്‍, വായിച്ച്‌, ഭാവനയേയും, ഭാഷയേും, പുഷ്‌ട്ടിപ്പെടുത്തുമ്പോള്‍, നല്ല ഒരെഴുത്തുകാരന്‍, പിറവയെടുക്കുമെന്ന്‌്‌, നിസ്സംശയം പറയാം. അമേരിക്കന്‍ സാഹിത്യം, എന്നുചിന്തിക്കുമ്പോള്‍, അമേരിക്കന്‍ ഭൂഖണ്ഡവും, അതേ ചുറ്റിയുള്ള കുടിയേറ്റ പ്രദേശങ്ങളുമുള്‍പ്പെടാം. യൂറോപ്യന്‍ ഭാഷകളുടെ അധിനിവേശം കുടിയേറ്റ സംസ്‌ക്കാരത്തിന്‍െറ പുതിയ പിറവികള്‍ എന്നുതന്നെ വിശേഷിപ്പിക്കാം.അവയില്‍ മുഖ്യമായത്‌, ഇംഗ്ലീഷ്‌ ഭാഷ തന്നെ. അവകൂടാതെ മറ്റിതരഭാഷകള്‍ സ്‌പാനിഷ്‌, പോത്തീഗീസ്‌, ഡച്ച്‌, ഫ്രഞ്ച്‌, ഇറ്റാലിയന്‍ തുടങ്ങിയവയും.

കുടിയേറ്റ രാജ്യങ്ങളില്‍ നിന്ന്‌, ഭാഷയും, സംസക്കാരവും, രൂപാന്തരീകരണം പ്രാപിച്ച്‌, മാതൃരാജ്യങ്ങളിലെ ഭാഷകളുടെ തനിഛായകള്‍ വിട്ട്‌പുതിയ രുപവും, ഭാവും കൈവരിച്ചിട്ടുണ്ട്‌,എന്നു തന്നെ ചിന്തിക്കാം .1494-ല്‍ കൊളംബസ്‌ വഴിതെറ്റി `പുതിയലോകത്ത്‌, എത്തുമ്പോള്‍, ആദ്യകുടിയേറ്റ ഭാഷയും, സസ്‌ക്കാരവും, സ്‌പാനിഷ്‌ ആയിരുന്നെങ്കിലും, പിന്നീട്‌ അമേരിക്കയില്‍, സ്വര്‍ണ്ണവും, സമ്പത്തുംതേടി, യൂറോപ്യര്‍ ഒന്നൊന്നായി വന്നു.അവര്‍ പരസ്‌പരം, ആധിപത്യത്തിന്‌, അങ്കംവെട്ടി. ഒടുവില്‍ എത്തിയ ,ഇംഗ്ലീഷുകാരും ,ഫ്രഞ്ചുകാരും, ഭാഷയിലും, സംസ്‌ക്കാരത്തിലും, വടക്കേ അമേരിക്കയിലും, പോര്‍ട്ടുഗീസും, സ്‌പെയിനും, തെക്കേ അമേരിക്കയിലും ആധിപത്യംനേടി..കാലക്രമേണ ഇംഗ്ലീഷുകാര്‍ പ്രബലരായി, അവരുടെ ഭാഷയും,സംസ്‌ക്കാരവും വടക്കേ അമേരിക്കക്ക്‌ നല്‍കി അവരുടെ പ്രാമാണ്യത്വം നിലനിര്‍ത്തി.

1620 മുതല്‍ 1920 വരെ സാഹിത്യത്തിലും സംഗീതത്തിലും, സിനിമകളിലുംഇംഗീഷ്‌ ഭാഷ കുതിച്ചു.ആദ്യകാല അമേരിക്കന്‍ സാഹിത്യത്തിലെ ചില പ്രധാന അതികായര്‍,ജയിംസ്‌ ഫെനിമോര്‍ കൂപ്പര്‍, എഡ്‌ഗാര്‍ അലന്‍പോ, വാഷിങ്‌ടണ്‍ ഇര്‍വിങ്‌, വില്ലാകാതര്‍, എമിലിഡിക്കിന്‍സണ്‍, റാല്‍ഫ്‌വാള്‍ ഡോ എമേഴ്‌സണ്‍, സ്‌ക്കോട്ട്‌ ഫിറ്റ്‌ ജെറാല്‍ഡ്‌, മായാ ആന്‍ഗ്‌ലൂ, വാള്‍ട്ട്‌വിറ്റ്‌മാന്‍, ടോംവൂള്‍ഫ്‌, വില്യം ഫോള്‍ക്കനര്‍ ,ജാക്ക്‌ ലണ്ടന്‍, ഹാര്‍പര്‍ലീ, മാര്‍ഗ്രറ്റ്‌ മിച്ചല്‍, റോബര്‍ട്ട്‌ ഫ്രോസ്‌റ്റ്‌, എണസ്‌റ്റ്‌ ഹെമിങ്‌വേ തുടങ്ങിയവരിലെത്തി നില്‍ക്കുന്നു.

പുതിയ തലമുറയിലെ എഴുത്തുകാര്‍, കെന്‍കെസി, സ്‌റ്റീഫന്‍കിങ്‌, ഹണ്ടര്‍ തോംസണ്‍, ജോണ്‍സ്‌റ്റയിന്‍ ബഗ്‌, ജെ.ഡി.സാലിന്‍ങ്‌ര്‍, ജാക്‌കെറോക്‌, കുര്‍ട്ട്‌വോണേഗുട്‌,തുടങ്ങിയവരെത്രെ. ഇവരില്‍കവികളും, കഥാകൃത്തുക്കളും, നോവലിസ്‌റ്റുകളും, ഹസസാഹിത്യകരന്മാരും, ഉപന്യാസകന്മാരും, ഒക്കെ ഉള്‍പ്പെടുന്നു.അവര്‍ അമേരിക്കന്‍ സാഹിത്യത്തിന്‌, അഥവാ ഇംഗ്ലീഷ്‌ സാഹിത്യത്തിന്‌, അതുമല്ല, ലോകസാഹിത്യത്തിന്‌ ഈടുറ്റസംഭാവനകളാണ്‌ നല്‍കിയിട്ടുള്ളത്‌.

ഇതുപോലെതന്നെ തെക്കേ അമേരിക്കയില്‍ നിന്നുള്ള ശ്രദ്ധേയരായ എഴുത്തുകാര്‍, പ്രത്യേകിച്ച്‌,മലയാളികളായ നമ്മേ സാധീനിച്ചിട്ടുള്ളവര്‍, സ്‌പാനിഷിലും, പേര്‍ത്തൂഗീസിലുമുള്ള എഴുത്തുകാരില്‍ പ്രധാനികള്‍, ഗബ്രിയല്‍ഗാര്‍സ്യമാര്‍കൂസ്‌, റോബര്‍ട്ടോ ബൊളാനോ, സീസര്‍വലേഞ്ഞോ തുടങ്ങിയവരെത്രെ. ഇന്ന്‌ മലയാളത്തില്‍, ഡിസി ബുക്‌സ്‌ വഴി ധാരാളം വിവര്‍ത്തനങ്ങള്‍വന്നുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍, പൈലോ കൊയിലോ നമ്മുക്കേറെ സുപരിചതനെന്നു തന്നെ പറയാം.

ഇനി മലയാള സാഹിത്യത്തിലേക്ക്‌ നാം ചിന്തതിരിച്ചുവിടുമ്പോള്‍, നമ്മുടെഭാഷ, `ശ്രേഷ്‌ പദവി' കൈവരിച്ചിരിക്കുന്നു. ക്ലാസിക്‌, അല്ലങ്കില്‍ ശ്രേഷ്‌ഠപദവി എന്താണ്‌? പുരാതനഗ്രീക്കിനും ,ലാറ്റിനും ഉണ്ടായിരുന്ന പദവി എന്നുതന്നെഅര്‍ത്ഥം!.ഉല്‍കൃഷ്‌ടഭാഷ, ഉല്‍കൃഷ്‌ടസാഹിത്യത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുനില്‍ക്കുന്ന അവസ്ഥ എന്നുപറഞ്ഞാല്‍ അതീവ സാഹിത്യസൗന്ദര്യം വഴിഞ്ഞൊഴുകുന്ന, ആഴമുള്ള കൃതികളുള്ള ഭാഷ0പുരാതന ഗ്രീക്കില്‍, 700 ബി.സിയില്‍,ഹോമറും, 600ബി.സിയില്‍, സാഫോയും, കാവ്യങ്ങള്‍കൊണ്ടും, കവിതകള്‍കൊണ്ടും, ്രഗീക്കിനെലോകസാഹിത്യത്തിന്‍െറ കിരീടമണിയിച്ചു.

അതിനുശേഷം, അതവിടെനിന്ന്‌ ലാറ്റിനിക്കേ്‌ ഒഴുകി, ഏതാണ്ട്‌ 100ബി.സിയില്‍ ലുക്രറ്റയൂസ്‌, അക്കിയുസ്‌,ലുസിലസ്‌ എന്നിവരായിരുന്നു അതിന്‍െറ പ്രാരംഭ ശില്‍പ്പികള്‍. പിന്നീട്‌, ചൈന,ഈജിപ്‌റ്റ്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ അവ വ്യാപിച്ചു.യൂറോപ്പില്‍ ആദ്യത്തെ ക്ലാസിക്കുകളായിഅപ്പോഴും, ഗ്രീക്കും, ലാറ്റിനും അധിപത്യം പുലര്‍ത്തിയിരുന്നു.കൊളോണിയല്‍ കാലത്താണ്‌, യൂറോപ്പില്‍ അതിനുമാറ്റംവന്നത്‌. സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം ബ്രിട്ടനേയും, ഇംഗഗ്ലീഷ്‌ ഭാഷയേയും,ഇംഗ്ലീഷ്‌ സാഹിത്യത്തെയും, ലോകഭാഷാ സഹിത്യത്തിന്‍െറ മുന്‍നിരയിലെത്തിച്ചു. 1300ന്‍െറഅന്ത്യത്തിലാകാം, ഇംഗ്ലീഷ്‌ ക്ലാസിക്‌ ഭാഷയുടെ ഉദയം. അന്നത്തെ എഴുത്തുകാരില്‍ പ്രമുഖര്‍,തോമസ്‌ മലോറി, വില്യം ബാള്‍ട്‌വിന്‍, ഫിലിപ്പ്‌ സിഡ്‌നി, മാര്‍ഗ്രറ്റ്‌കാവന്‍ ഡിഷ്‌ തുടങ്ങിയവരെത്രെ. ഇത്രയേറെ പറഞ്ഞത്‌, മലയാളംശ്രേഷ്‌ഠ ഭാഷ ആയതിനുള്ള സാഹചര്യങ്ങളിലേക്ക്‌കടക്കുവാനുള്ള ഒരുമുഖവുരമാത്രം. നമ്മുടെ ഭാഷ എന്താണ്‌? ദേവഭാഷയായ, സംസ്‌കൃതത്തിന്‍െറ നടന ഭാഷയായ വംഗയുടേയും പുത്രി! ഒരാര്യ-ദ്രാവിഡ സുന്ദരി! ഒരു സൂതസുന്ദരി! ആര്യവേദാന്തത്തിന്‍െറ അഗാധതയും, ദ്രാവിഡ ഭാഷയുടെ ലാസ്യലാവണ്യവും ചേര്‍ന്ന ഭാഷ!നമ്മുക്കറിയാവുന്നിടത്തോളം, നമ്മുടെ ഭാഷയെ ശ്രേഷ്‌ഠ മാക്കിയത്‌, തുഞ്ചത്തെഴുത്തഛന്‍,കുഞ്ചന്‍നമ്പ്യാര്‍ ,ചെറുശേരി നമ്പൂതിരി, പൂന്താനം നമ്പൂതിരി, നിരണം കവികള്‍, ഉണ്ണായിവാര്യര്‍,ഇരയുമ്മന്‍ തമ്പി, കേരളവര്‍മ്മവലിയകോയി തമ്പുരാന്‍, കെ.സി.കേശവപിള്ള,കട്ടക്കയം ചെറിയാന്‍ മാപ്പിള, കുമാരനാശാന്‍,ഉള്ളൂര്‍, വള്ളത്തോള്‍...പിന്നെ പാശ്‌ചാത്യരായ അര്‍ണോസ്‌ പാതിരി, ഹെര്‍മന്‍ഗുണ്ടര്‍ട്ട്‌ തുടങ്ങിയവത്രെ.

പിന്നീടു വന്നപുരോഗമന സാഹിത്യ കവികള്‍- ഇടപ്പള്ളി, ചങ്ങമ്പുഴ , പി.കുഞ്ഞുരാമന്‍നായര്‍,വെണ്ണിക്കുളംഗോപാലക്കുറുപ്പ്‌, പാലാ നാരായണന്‍ നായര്‍, എം.പിഅപ്പന്‍,ബോധേശ്വരന്‍, ജി.ശങ്കരക്കുറുപ്പ്‌, വൈലോപ്പള്ളി, എടരേരി, വിഷ്‌ണുനാരായണന്‍നമ്പൂതിരി,ബാലാമണിയമ്മ, കടമ്മനിട്ട, അക്കിത്തം, ഒഎന്‍വി, സച്ചിതാനന്ദന്‍, ഡി.വിനയചന്ദ്രന്‍, സുഗതകുമാരി,ചുള്ളിക്കാട്‌, വിജയലക്ഷ്‌മി, മാധവിക്കുട്ടി, എ.അയ;പ്പന്‍, കുഞ്ഞുണ്ണി അങ്ങനെ ഒരു നീണ്ട നിര! ആദ്യത്തെ സംപൂര്‍ണ്ണ നോവല്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ പതിനെട്ടാം നൂറ്റാണ്ടില്‍ഒചന്തു മേനോന്‍ എഴുതിയ `ഇന്ദുലേഖ'യാണ്‌. അത്‌ നാടകീയമായ ഒരുഅവതരണം എന്നുതോന്നുമെങ്കിലും, ഒരുനോവലിന്‍െറ അവസ്ഥക്കുള്ള ഒരുനലവാരം അതിനുണ്ട്‌. അതിനുശേഷംശക്‌തിയാര്‍ജ്ജിച്ചുവന്ന, കഥ, നോവല്‍ സാഹിത്യത്തില്‍, ത്രീമൂര്‍ത്തിള്‍, തകഴി ,ദേവ്‌, ബഷീര്‍തുടങ്ങിവച്ച സപര്യ നോവല്‍,കഥാസാഹിത്യത്തെ ഊതിക്കാച്ചി, രാഗി, പ്രഭാപൂര്‍ണ്ണമാക്കി. പിന്നിട്‌അതിനെ മിനുക്കിയവര്‍ പെന്‍കുന്നംവര്‍ക്കി, ലളിതാംബികാ അന്തര്‍ജനം, പൊറ്റക്കാട്‌, കോവലന്‍,ഉറൂബ്‌്‌, എംടി, ഒ.വി വിജയന്‍, കാക്കനാടന്‍, വികെഎന്‍, യു.എ ഖാദര്‍, മുകുന്ദന്‍, സക്കറിയാ, പുനത്തില്‍,ആനന്ദ്‌, പെരുമ്പടവം, ഓണക്കുര്‍, വത്‌സല എന്നിവരും, ഇപ്പോള്‍ പുതിയതലമുറയിലെ എഴുത്തുകാരും ആ വിഭാഗത്തെ അനശ്വരമാക്കുന്നു.

നാടകത്തില്‍ തോപ്പില്‍ ഭാസി, എന്‍എന്‍പിള്ള എന്നിവരും, ഉപന്യാസ നിരൂപണത്തില്‍,എം.കൃഷ്‌ണന്‍നായരും ,അഴീക്കോടും, എം.എന്‍ വിജയനും, എം.ലീലാവതിയുമൊക്കെഭാഷയെ ശ്രേഷ്‌ മാക്കി എന്ന്‌ ഈ അവസരത്തില്‍ പ്രസ്‌താവിക്കട്ടെ!`ശേഷ്‌ ഭാഷാ'അംഗീകാരം മലയാളത്തിനുകിട്ടിയ അംഗീകാരമാണ്‌. അതിന്‍െറ ചുമതല ശ്രീ വിജയകുമാര്‍ ഐഎ.എസ്‌ വൈസ്‌ ചാന്‍സിലറായി ഏറ്റെടുത്ത്‌ നിര്‍വ;ഹിക്കുന്നത്‌ ആശാവഹമാണ്‌. പുരാതനകലകളും, സംസ്‌കൃതമുള്‍പ്പടെ ഭാഷയുടെയും, പ്രാചീന ആചാരാനുഷ്‌ഠാനങ്ങളുടെയും തനിമനിലനിര്‍ത്താന്‍ ഈ ശ്രമം ഉതകുമെന്ന്‌ ്‌നമ്മുക്കാശിക്കാം. എന്നാല്‍ഭാഷയെ വികലമാക്കുന്ന ദൃശ്യമാധ്യമങ്ങള്‍, ഇതിന്‌ വിലങ്ങുതടിയായി പ്രവര്‍ത്തക്കുന്നത്‌ തടയേണ്ടതുണ്ട്‌. മംഗ്ലീഷു പറയുന്ന സുന്ദരികളുടെയും, സുന്ദരന്മാരടെയും, പ്രവാഹം, സിനിമ, ടിവിചാനല്‍ രംഗത്തു സൃഷ്‌ടിക്കുന്ന കോലാഹലങ്ങളുടെ ഇടയില്‍പെട്ട്‌, മലയാളം എന്ന ശ്രേഷ്‌ഠ ഭാഷ, ഞെരിഞ്ഞമര്‍ന്ന്‌ ഇല്ലാതാകുന്നസ്‌ഥിതിക്ക്‌ ഇനിയെങ്കിലും കടിഞ്ഞാണ്‍ ഇടേതുണ്ട്‌. സുന്ദരമായി മലയാളം പറയുന്നവരെ പിന്നിലാക്കി ഇത്തരം പ്രഹസനങ്ങള്‍ക്കു വേദി ഒരുക്കുന്ന സംവിധാനം ഇല്ലാതാക്കാന്‍ ബന്ധപ്പെട്ടവരും ,കേരളാ ഗവണ്‍മന്‍റും മുന്‍കൈ എടുത്ത്‌, ഭാഷയുടെ ഈശ്രേഷ്‌ഠതയെ നിലനിര്‍ത്തുമാറാകട്ടെ!!
`അമേരിക്കന്‍ സാഹിത്യം മുതല്‍ അമ്മ മലയാളം വരെ' (ലേഖനം: ജോണ്‍ ഇളമത)
`അമേരിക്കന്‍ സാഹിത്യം മുതല്‍ അമ്മ മലയാളം വരെ' (ലേഖനം: ജോണ്‍ ഇളമത)
ജോണ്‍ ഇളമത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക