Image

ഡാളസ്സില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നു

പി.പി.ചെറിയാന്‍ Published on 05 December, 2013
ഡാളസ്സില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നു
ഡാളസ് : ഡാളസ്സില്‍ നിന്നും ദോഹയിലേക്ക് നോണ്‍സ്റ്റോപ്പ് വിമാന സര്‍വ്വീസ് ജൂലായ് 1 മുതല്‍ ആരംഭിക്കുന്നു.

ഖത്തര്‍ എയര്‍വേയ്‌സാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ പ്രവാസികള്‍ക്കായി ഈ യാത്രാസൗകര്യം ഒരുക്കുന്നത്. ടെക്‌സസ്സിലെ ഹൂസ്റ്റണില്‍ നിന്നും മാത്രമാണ് ഇതുവരെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനസര്‍വ്വീസ് ഉണ്ടായിരുന്നത്.

ടെക്‌സസ് സംസ്ഥാനത്തിനുപുറമെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി., ചിക്കാഗൊ എന്നിവിടങ്ങളില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സ് വിമാന സര്‍വ്വീസ് നടത്തുന്നുണ്ട്.
അടുത്ത വര്‍ഷം അമേരിക്കയിലെ മൂന്നു സിറ്റികളില്‍ നിന്ന്(ഫിലാഡല്‍ഫിയ- ഏപ്രില്‍ 2), മയാമി(ജൂണ്‍ 10), ഡാളസ് (ജൂലായ് 1) പുതിയ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് (ഡിസംബര്‍ 4ന്) പുറത്തിറക്കിയ ഒരു അിറയിപ്പില്‍ പറയുന്നു.

ഡാളസ്സില്‍നിന്നും 19.35ന് പുറപ്പെട്ട് അടുത്തദിവസം 1820ന് ദോഹയിലും, ദോഹയില്‍നിന്ന് 8.10ന് പുറപ്പെട്ട് 16.15ന് ഡാളസ്സിലും വിമാനം എത്തിച്ചേരും. ഡാളസ്സില്‍ നിന്നും പുറപ്പെടുന്ന ബോയിങ്ങ് 777 വിമാനത്തില്‍ 217 ഇക്കണോമി, 42 ബിസ്സിനസ് ക്ലാസ് സീറ്റുകള്‍ ആണ് ഉണ്ടായിരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.qutarairways.com
974 4430 2012


ഡാളസ്സില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നുഡാളസ്സില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നു
Join WhatsApp News
Mathew John 2013-12-05 18:43:14
We need a direct flight from ATLANTA, the world's busiest airport. TX has three direct flights.
vincent emmanuel 2013-12-06 06:20:52
it is great that qatar is opening direct flights from almost all cities...what is going to happen to our maharaja the air india?
vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക