Image

വിവാദ വ്യവസായി രാധാകൃഷ്ണന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ്

Published on 27 October, 2011
വിവാദ വ്യവസായി രാധാകൃഷ്ണന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ്

പാലക്കാട് : വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ പാലക്കാട്ടുള്ള ഓഫീസില്‍ സി.ബി.ഐ റെയ്ഡ്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ നല്‍കിയെന്ന കേസിലാണ് റെയ്ഡ്. കുന്നത്തൂര്‍മേട്ടിലുള്ള സൂര്യ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു റെയ്ഡ് നടന്നത്.

ചൊവ്വാഴ്ച സി.ബി.ഐ ഇവിടെ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുത്ത് ഓഫീസ് സീല്‍ വെക്കുകയും ചെയ്തിരുന്നു. കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് ഹോട്ടലുടമ, നടത്തിപ്പുകാര്‍ എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്യും. ജീവനക്കാര്‍ മുഖേനയാണ് കോഴ കൈമാറിയതെന്നാണ് സൂചന. അതിനാല്‍ ജീവനക്കാരും കേസില്‍ പ്രതികളാകും. കൊച്ചി യൂനിറ്റിലെ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

മലബാറിലെ എട്ടു ഹോട്ടലുകള്‍ അനധികൃതമായി ബാര്‍ ലൈസന്‍സ് കൈക്കലാക്കിയതായി ആരോപണമുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പാലക്കാട്ട് റെയ്ഡ് നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക