Image

ശ്രീ ശ്രീ രവിശങ്കറും സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് ദിഗ്‌വിജയ്

Published on 27 October, 2011
ശ്രീ ശ്രീ രവിശങ്കറും സര്‍ക്കാരിനെതിരെ  പ്രചാരണത്തിനിറങ്ങുമെന്ന് ദിഗ്‌വിജയ്
ന്യൂഡല്‍ഹി: ബാബാ രാംദേവിനും അന്നാ ഹസാരെയ്ക്കും പിന്നാലെ ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങാന്‍ സാധ്യതയുണ്‌ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. രവിശങ്കറെ സര്‍ക്കാരിനെതിരെ രംഗത്തിറക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്‌ടെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ബാബാ രാംദേവിനെയും അന്നാ ഹസാരെയെയും സര്‍ക്കാരിനെതിരെ രംഗത്തിറക്കിയത് ആര്‍എസ്എസ് ആണെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. സര്‍ക്കാരിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്ന് താന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

മലേഗാവ്, അജ്മീര്‍, ഹൈദരാബാദ്, സംഝോധ സ്‌ഫോടനങ്ങളില്‍ ആര്‍എസ്എസിനും ഹിന്ദുതീവ്രവാദ സംഘടനകള്‍ക്കുമുള്ള പങ്ക് മറച്ചുവെയ്ക്കാനാണ് ഇവര്‍ സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങുന്നതെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക