Image

ഇലക്ഷന്‍ ചൂടില്‍ ഉരുകുന്ന ഹൂസ്റ്റന്‍

Published on 07 December, 2013
ഇലക്ഷന്‍ ചൂടില്‍ ഉരുകുന്ന ഹൂസ്റ്റന്‍
ഉറയുന്ന തണുപ്പിലും ഹൂസ്റ്റന്‍ ഉരുകുകയാണ്‌ തെരഞ്ഞെടുപ്പു ചൂടില്‍. ഡിസംബര്‍ 14-ന്‌ നടക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഡയറക്‌ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 14 സ്ഥാനങ്ങളിലേക്കായി 32 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരിക്കുന്നത്‌. ഷിജിമോന്‍ ജേക്കബ്‌, മൈസൂര്‍ തമ്പി എന്ന തോമസ്‌ വര്‍ക്കി, അലക്‌സാണ്ടര്‍ തോമസ്‌ എന്നിവരാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌.

അറുപതിനായിരത്തിലധികം മലയാളികളുള്ള ഹൂസ്റ്റണില്‍ ഒരേയൊരു മലയാളി അസോസിയേഷനേ ഉള്ളൂ എന്നത്‌ മലയാളികളുടെ പൊതു സ്വഭാവത്തിന്‌ നിരക്കാത്ത സത്യം. സ്വന്തമായി നാല്‌ ഏക്കറോളം പുരയിടവും അതില്‍ രണ്ടു കെട്ടിടങ്ങളും സ്വന്തമായുള്ള മലയാളി അസോസിയേഷന്‍ ഒരുപക്ഷെ അമേരിക്കയിലെ ഏറ്റവും സമ്പന്ന മലയാളി അസോസിയേഷനുമാകാം.

ശ്രീ. ജോസഫ്‌ കെന്നഡി പ്രസിഡന്റായുള്ള ഈവര്‍ഷത്തെ ഭരണസമിതി കെട്ടിടത്തിന്റെ കുടിശിഖ തീര്‍ത്ത്‌ അസോസിയേഷന്‍ സ്വന്തമാക്കി. അങ്ങനെ ബാധ്യത ഒഴിവായതാണ്‌ സ്ഥാനാര്‍ത്ഥി ബാഹുല്യത്തിനു കാരണമായതെന്ന്‌ കരുതുന്നവരാണ്‌ അസോസിയേഷന്റെ പഴയ നേതാക്കള്‍. കാരണം കെട്ടിടത്തിന്റെ കുടിശിഖ അടയ്‌ക്കുവാനുള്ള കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡയറക്‌ടര്‍മാരെ ഓടിച്ചിട്ടു പിടിച്ചുകൊണ്ടുവരേണ്ടിയിരുന്നു. അവരില്‍ പലരും സ്വന്തം പോക്കറ്റില്‍ നിന്ന്‌ തവണകള്‍ അടയ്‌ക്കാന്‍ പണമിറക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നും അറിയുന്നു.

നാടന്‍ ഇലക്ഷനെ വെല്ലുന്ന രീതിയിലാണ്‌ ഹൂസ്റ്റണില്‍ പ്രചാരണങ്ങള്‍ നടക്കുന്നത്‌. ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ പാനല്‍ പരസ്യങ്ങള്‍ നിരന്നിരിക്കുന്നു. ചിലയിടങ്ങളില്‍ ഫ്‌ളെക്‌സുകള്‍ നിറഞ്ഞിരിക്കുന്നു. കട്ടൗട്ടുകളും ഉയരാന്‍ തുടങ്ങിയിരിക്കുന്നു. മലയാളികളുടെ സെല്‍ഫോണുകളില്‍ നിരന്തരം സ്ഥാനാര്‍ത്ഥി പരസ്യങ്ങള്‍ അതിക്രമിച്ചുകയറുന്നതായി പരാതികളും ഉയര്‍ന്നിരിക്കുന്നു.

കേരളത്തിലെപ്പോലെതന്നെ പരസ്‌പരം പരസ്യങ്ങളിലൂടെയും ഇമെയിലിലൂടെയും ചെളിവാരിയെറിയല്‍ ഇവിടെയും തകൃതിയായി നടക്കുന്നു. ഒപ്പം ജാതിയും വര്‍ണ്ണവും, പള്ളിയും നിരത്തി വിജയം തങ്ങള്‍ക്കാണെന്ന്‌ 3 സ്ഥാനാര്‍ത്ഥികളും അവകാശപ്പെടുന്നുണ്ട്‌.

വിളിയും, വീട്‌- പള്ളി സന്ദര്‍ശനവുമായി രണ്ടുവട്ടമെങ്കിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം പൂര്‍ത്തിയാക്കി മൂന്നാം ഘട്ടിത്തിലാണ്‌. വ്യക്തിഗതമായി 1400-ല്‍ അധികം വോട്ടുകളാണ്‌ അസോസിയേഷനുള്ളത്‌.
ആവുംവിധത്തില്‍ ഈ വോട്ടുകള്‍ നേടാന്‍ പരക്കംപായുകയാണ്‌ സ്ഥാനാര്‍ത്ഥികള്‍.

അനില്‍ ആറന്മുള, ബാബു ജോസഫ്‌, ജയിംസ്‌ ചാക്കോ എന്നിവരാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍. പരസ്‌പരം പല്ലിറുമ്മുന്ന സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഇലക്ഷന്‍ നടപടികള്‍ അത്ര സുഖകരമാകാന്‍ ഇടയില്ലെന്നാണ്‌ കമ്മീഷണര്‍മാരുടെ കണക്കുകൂട്ടല്‍. ഏതായാലും പതിനാലാം തീയതി ഡല്‍ഹിക്കും ഛത്തീസ്‌ ഘഡിനും,
രാജസ്ഥാനും പുറമെ ഹൂസ്റ്റണിലും എന്താവുമെന്ന്‌ കാണാന്‍ ഹൂസ്റ്റണിലെ നിരീക്ഷകര്‍ കാത്തിരിക്കുന്നു.
Join WhatsApp News
andrews 2013-12-08 07:50:17
thank you for the information
Houston is the center of universe??????????????????
A.C.George 2013-12-08 12:59:48

Election Commissioners, agents must be elected according to the existing Constitution. They must be free, independent, unbiased. The election procedures must be clear and must be intimated and published. The time factors, justice for all must be maintained. Corrupt, unjust practices must be stopped. The current administration should not support or give any special privileges to certain groups for election. The members’ complete list with telephone numbers, email should be given to all the candidates regardless of the panel for their campaign.  The voter’s intimidation, riggings has to be stopped.  The peoples’ verdict the, members’ judgment must prevail. No mudslinging to anybody. The democratic process must take place here. So these are my thought s, in brief about Malayalee Association of Greater Houston (MAGH) election.  Vote for the right people. Look at their background track record.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക