Image

അം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം വിജയം ആഘോഷിയ്ക്കുന്നു.

ചാര്‍ളി പടനിലം Published on 08 December, 2013
അം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം വിജയം ആഘോഷിയ്ക്കുന്നു.
കൊച്ചി : ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ഇദംപ്രഥമമായി നേടിയ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സംഘാടകനായ ബിജു അച്യുതന്റെ നെത്ര്വത്ത്വത്ത്തില്‍ കൊച്ചിയില്‍ നടത്തിയ ജാഥയില്‍ വാന്‍ ജനാവലി പങ്കെടുത്തു.  യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടന്നു സംഘടിപ്പിച്ച  റാലിയില്‍ ഉല്‌സാഹ പൂര്‍വ്വം പങ്കെടുത്ത ജനാവല്യ്ക്ക് ബിജു അച്യുതന്‍ നന്ദി രേഘപ്പെടുത്തി.

ഇതിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 9 നു 5 മണിയ്ക്ക് കോട്ടയം ഗാന്ധി സ്‌കയറില്‍ വിജയാഹ്ലാദ പ്രകടനം നടക്കുമെന്ന് ബിജു അറിയിച്ചു . തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സമ്മേളനങ്ങളും പ്രകടനങ്ങളും നടക്കും. അഴിമതിയില്‍ സഹികെട്ട ജനങ്ങള്‍ക്ക് ഉള്ള ആശാ കേന്ദ്രം അം ആദ്മി പാര്‍ട്ടി മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും അതാണ് അം ആദ്മി പാര്‍ട്ടിയുടെ ശക്തിയെന്നും ബിജു അച്യുതന്‍ പറഞ്ഞു.
 
 
വാര്‍ത്ത : ചാര്‍ളി പടനിലം .

അം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം വിജയം ആഘോഷിയ്ക്കുന്നു.അം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം വിജയം ആഘോഷിയ്ക്കുന്നു.
Join WhatsApp News
anu martin 2013-12-09 05:36:48
ഇന്ത്യൻ  ജനതയ്ക്ക്   പ്രതികരണ ശേഷി  നഷ്ടപെട്ടിട്ടില്ലെന്നു    മനസ്സിലായി 
 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക