Image

പീഡനം: പോലീസ്‌ തെളിവെടുത്തു

Published on 04 June, 2011
പീഡനം: പോലീസ്‌ തെളിവെടുത്തു
അമ്പലപ്പുഴ: ചങ്ങനാശേരിയില്‍ കെട്ടിടത്തില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതികളുമായി പോലീസ്‌ തെളിവെടുപ്പ്‌ ആരംഭിച്ചു.. ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാര്‍ഡില്‍ പ്ലാപ്പള്ളി അനീഷ്‌, പറവൂര്‍ അശ്വതിയില്‍ ഉണ്ണികൃഷ്‌ണന്‍ (23), കെ.പി. ഹൗസില്‍ രാജ്‌കുമാര്‍ (27) എന്നിവരെയാണ്‌ പീഡനം നടന്ന സ്ഥലങ്ങളില്‍ കൊണ്‌ടുപോയി പോലീസ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. ചങ്ങനാശേരിയിലെ ആളൊഴിഞ്ഞ മുറി പുന്നപ്ര പറവൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തുടങ്ങി, പെണ്‍കുട്ടി മൊഴി നല്‌കിയ സ്ഥലങ്ങളിലാണ്‌ തെളിവെടുപ്പിനായി കൊണ്‌ടുപോയത്‌. ഇതിനുശേഷം അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക