Image

അരിസോണയില്‍ മണ്ഡലപൂജ മഹോത്സവം ഡിസംബര്‍ 14 ന്‌

മനു നായര്‍ Published on 09 December, 2013
അരിസോണയില്‍ മണ്ഡലപൂജ മഹോത്സവം ഡിസംബര്‍ 14 ന്‌
ഫീനിക്‌സ്‌: ശ്രീധര്‍മ ശാസ്‌താവിന്റെ അനുഗ്രഹംതേടി അരിസോണയിലെ അയ്യപ്പഭക്തര്‍ കേര ള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ മണ്ഡലപൂജമഹോത്സവം നടത്തുന്നു. ഡിസംബര്‍ 14ന്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിക്ക്‌ ശ്രീവെങ്കിടകൃഷ്‌ണ ക്ഷേത്രസന്നിധിയാണ്‌ ആഘോഷങ്ങള്‍ക്ക്‌ വേദിയാകുന്നത്‌. അയ്യപ്പമണ്ഡലപൂജയോടനുബന്ധിച്ച്‌ ഗണപതിപൂജ, നെയ്യഭിഷേകം, പാലഭിഷേകം, പുഷ്‌പാഭിഷേകം, പതിനെട്ടുപടി പൂജ, ചെണ്ടമേളം, വിപുലമായ ദീപാലങ്കാരങ്ങള്‍, ദീപാരാധന, പ്രസാദമൂട്ട്‌, അയ്യപ്പനമസ്‌കാരം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ദിലീപ്‌ എസ്‌.പിള്ള, വിജേഷ്‌ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഭജനസംഘത്തിന്റെ അയ്യപ്പഭജനയാണ്‌ പൂജയുടെ മറ്റൊരാകര്‌ഷണം.

ആചാരവിധി പ്രകാര ംനടത്തുന്നപൂജാദികര്‍മങ്ങള്‍ക്ക്‌ തന്ത്രി കിരണ്‍ കുമാര്‍ മുഖ്യകാര്‌മികത്വംവഹിക്കും. ദീപനാളവും ശംഖധ്വനികളും മന്തോച്ചാരണങ്ങളും മാസ്‌മരികമാക്കുന്ന ഈ ധന്യമുഹൂര്‌ത്തത്തില്‍ പങ്കുചേര്‍ന്ന്‌ കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ ഐശൃരൃനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അതൃപൂര്‍വ അവസരം എല്ലാഅയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന്‌ കോര്‍ഡിനേറ്റര്‍ ഡോ.ഹരികുമാര്‍ കളീക്കല്‍ അഭൃര്‍ത്ഥിച്ചു. അഭിഷേകം, പടിപൂജ, പുഷ്‌പാര്‍ച്ചന, മറ്റ്‌ പൂജകളും, വഴിപാടുകളും അര്‍പ്പിക്കുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ മുന്‍കൂട്ടിപേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ.ഹരികുമാര്‍ കളീക്കല്‍ 480 381 5786, സുരേഷ്‌ നായര്‍ 602 455 1553.
അരിസോണയില്‍ മണ്ഡലപൂജ മഹോത്സവം ഡിസംബര്‍ 14 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക