Image

കലാപം; സിംഗപ്പൂരില്‍ 24 ഇന്ത്യാക്കാര്‍ അറസ്റ്റില്‍

Published on 10 December, 2013
കലാപം; സിംഗപ്പൂരില്‍ 24 ഇന്ത്യാക്കാര്‍ അറസ്റ്റില്‍

സിംഗപ്പൂര്‍: തമിഴിനാട് സ്വദേശിയായ തൊഴിലാളി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 24 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 27 പേര്‍ അറസ്റ്റില്‍. ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സിംഗപ്പൂരിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കലാപമാണ് ലിറ്റില്‍ ഇന്ത്യയില്‍ നടന്നത്. കലാപത്തില്‍ 10 പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇരുപത്തഞ്ചോളം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയതിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക