Image

കെ.സി.സി.എന്‍.എ പ്രസിഡന്റിന്‌ ചിങ്ങവനം ഭദ്രാസനത്തില്‍ ഊഷ്‌മള സ്വീകരണം

Published on 10 December, 2013
കെ.സി.സി.എന്‍.എ പ്രസിഡന്റിന്‌ ചിങ്ങവനം ഭദ്രാസനത്തില്‍ ഊഷ്‌മള സ്വീകരണം
ഏപ്രില്‍ 16-ന്‌ വലിയ മെത്രാപ്പോലീത്തയുമായി കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ നടത്തിയ ചര്‍ച്ചയുടെ സംക്ഷിതരൂപം

ലോകം മുഴുവനുമുള്ള ക്‌നാനായക്കാരുടെമേല്‍ അധികാരമുള്ള സഭയാണ്‌ ക്‌നാനായ യാക്കോബായ സഭയെന്നും, ക്‌നാനായ കാത്തലിക്‌ വിഭാഗത്തിനും ഈ മാതൃകയില്‍ മതമേലധ്യക്ഷന്‌ ലോകം മുഴുവനുമുള്ള ക്‌നാനായക്കാരുടെ മേല്‍ അധികാരം ലഭിക്കുവാന്‍ അവകാശമുണ്ടെന്നും ചിങ്ങവനം ക്‌നാനായ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ റ്റോമി മ്യാല്‍ക്കരപ്പുറവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ മെത്രാപ്പോലീത്ത ഇക്കാര്യം വ്യക്തമാക്കിയത്‌. മെത്രാപ്പോലീത്തയുടെ ക്ഷണം സ്വീകരിച്ച്‌ അരമനയില്‍ എത്തിയതായിരുന്നു റ്റോമി. ശ്രീ ജോയ്‌ ആക്കേല്‍കൊട്ടാരവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ക്‌നാനായ യാക്കോബായ സഭ തങ്ങളുടെ കീഴിലാണെന്ന വാദവുമായി ഓര്‍ത്തഡോക്‌സ്‌ സഭ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയും പിന്നീട്‌ സുപ്രീം കോടതിയും ക്‌നാനായ യാക്കോബായ സഭ അന്തിയോക്യാ പാത്രിയാര്‍ക്കീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വതന്ത്രസഭയാണെന്ന്‌ വിധിച്ചു. ഇരു സഭകളുടേയും ഭരണഘടന സൂക്ഷ്‌മമായി വിശകലനം ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതേ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുവാന്‍ കത്തോലിക്കാ വിഭാഗത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ക്‌നാനായ സഭയ്‌ക്ക്‌ ഡ്യുവല്‍ ഐഡന്റിറ്റി (dual identity) ആണ്‌ ഉള്ളത്‌. ഒരേസമയം ക്‌നാനായ യാക്കോബായ സമുദായത്തിലും യാക്കോബായ സഭയിലും അംഗത്വമുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയിലും ഇതേരീതി തുടര്‍ന്നാല്‍ അവിടെയും dual identity ആണുള്ളത്‌. ഒരേസമയം ക്‌നാനായ സഭയിലും സീറോ മലബാര്‍ സഭയിലും അംഗത്വമുണ്ട്‌. ഏതാണ്ട്‌ ഒരു മണിക്കൂര്‍ സമയം നടന്ന കൂടിക്കാഴ്‌ചയിലാണ്‌ പിതാവ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

റിപ്പോര്‍ട്ടര്‍: മോനച്ചന്‍ മഠത്തിലേട്ട്‌
കെ.സി.സി.എന്‍.എ പ്രസിഡന്റിന്‌ ചിങ്ങവനം ഭദ്രാസനത്തില്‍ ഊഷ്‌മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക