Image

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിട്രോയിറ്റില്‍ ഡിസംബര്‍ 15-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 December, 2013
മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിട്രോയിറ്റില്‍ ഡിസംബര്‍ 15-ന്‌
ഡിട്രോയിറ്റ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 15-ന്‌ ഞായറാഴ്‌ച റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു.

രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ രാവിലെ 11 മണിക്ക്‌ അനുസ്‌മരണ യോഗം നടക്കും. അമേരിക്കന്‍ ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗം ഡോ. മാത്യു വര്‍ഗീസ്‌ സ്‌മരണിക പ്രകാശനം നിര്‍വഹിക്കും. വികാരി ഫാ. സുനോജ്‌ ഉമ്മന്‍ സ്‌മരണിക പ്രകാശനം നിര്‍വഹിക്കും. വികാരി ഫാ. സുനോജ്‌ ഉമ്മന്‍ യോഗത്തില്‍ അധ്യക്ഷതവഹിക്കും. ഇടവക മാനേജിംഗ്‌ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജോജി അലക്‌സ്‌ അറിയിച്ചതാണിത്‌.
മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിട്രോയിറ്റില്‍ ഡിസംബര്‍ 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക