Image

വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 December, 2013
വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: സി.എം.ഐ സഭാ സ്ഥാപകനും സീറോ മലബാര്‍ സഭാപിതാവുമായ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാള്‍ ജനുവരി അഞ്ചാം തീയതി വൈകുന്നേരം 4 മണിക്ക്‌ ബ്രൂക്ക്‌ലിന്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍ വെച്ച്‌ ന്യൂയോര്‍ക്ക്‌ അതിരൂപതാ വികാരി ജനറാളും സഹമെത്രാനുമായ അഭിവന്ദ്യ ജറാള്‍ഡ്‌ ടി. വാല്‍ഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

1831 മെയ്‌ പതിനൊന്നിനാണ്‌ ചാവറയച്ചന്‍ കോട്ടയം ജില്ലയിലെ മാന്നാനംകുന്നില്‍ സി.എം.ഐ വൈദീക സഭയ്‌ക്ക്‌ തുടക്കംകുറിച്ചത്‌. 1866-ല്‍ സി.എം.സി സന്യാസിനീ സഭയ്‌ക്കും വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ തുടക്കംകുറിച്ചു.

ചാവറയച്ചന്‍ 1846-ല്‍ മാന്നാനത്ത്‌ സംസ്‌കൃതസ്‌കൂള്‍ സ്ഥാപിച്ചത്‌ കേരളത്തിലെ ഒട്ടനവധി സാമൂഹ്യ മാറ്റങ്ങള്‍ക്ക്‌ കാരണമായി. തുടര്‍ന്ന്‌ വൈദീക സെമിനാരി, ആശ്രമങ്ങള്‍, ധ്യാനപ്രസംഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ കേരള സഭയ്‌ക്കും സമൂഹത്തിനും ആത്മീയ വളര്‍ച്ചയ്‌ക്ക്‌ അടിത്തറ പാകാന്‍ ചാവറയച്ചന്‌ കഴിഞ്ഞു.

1962-ല്‍ കേരളത്തിനു പുറത്ത്‌ ആദ്യ സീറോ മലബാര്‍ മിഷന്‍ മഹാരാഷ്‌ട്രയിലെ ചാന്ദായില്‍ ആരംഭിച്ചത്‌ സി.എം.ഐ വൈദീകരാണ്‌. ഇന്ന്‌ 27 രാജ്യങ്ങളിലായി മൂവായിരം സി.എം.ഐ വൈദീകര്‍ ചാവറയച്ചന്റെ പ്രേക്ഷിത പ്രചോദനം ഉള്‍ക്കൊണ്ട്‌ സേവനം ചെയ്‌തുവരുന്നു. കെനിയയില്‍ നിന്നുള്ള ആറ്‌ വിദേശ സി.എം.ഐ വൈദീകരും ആഫ്രിക്കന്‍ മിഷന്‍ രംഗത്തുണ്ട്‌.

വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു
വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക