Image

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസെടുക്കണം: കോടിയേരി

Published on 28 October, 2011
മന്ത്രി ഗണേഷ് കുമാറിനെതിരെ കേസെടുക്കണം: കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി ഗണേഷ് കുമാറിനെതിരെ കേസെടുക്കാനും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനും മുഖ്യമന്ത്രി തയാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വാളകം സംഭവത്തില്‍ സംശയത്തിന്റെ സൂചിമുന ബാലകൃഷ്ണപിള്ളക്കെതിരെയും ഗണേഷ്‌കുമാറിനെതിരെയും തിരിയുന്നതാണ് മന്ത്രിയെ പ്രകോപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാളകത്ത് കൃഷ്ണകുമാറിനെ ആരോ കൈകാര്യം ചെയ്തതാണെന്ന് ഗണേഷ്‌കുമാറിന് അറിയാമെന്ന് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസംഗത്തിലൂടെ വ്യക്തമായിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രിയായതു കൊണ്ടുമാത്രം കുറ്റം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടിയേരി പറഞ്ഞു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രിസഭയില്‍ തുടരുന്ന ഗണേഷിനെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് അപലനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ പ്രസംഗത്തെ തുടര്‍ന്ന് നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരിക്കുകയാണ്.

വി.എസിനെതിരെ പരാമര്‍ശനം നടത്തിയതില്‍ ഗണേഷിന് യാതൊരു കുറ്റബോധവും ഇല്ല. മുഖ്യമന്ത്രിക്കു സ്വന്തം മന്ത്രിയെ തിരുത്താന്‍ കഴിയുന്നില്ല. ഇത്തരമൊരാളെ എന്തിനാണ് മന്ത്രിസഭയില്‍ ഇരുത്തുന്നതെന്നും കോടിയേരി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക