Image

ഉണ്ണികൃഷ്ണ വിഗ്രഹം ബദരീനാഥും, വൃന്ദാവനവും സന്ദര്‍ശിച്ചു.

പി.പി.ചെറിയാന്‍ Published on 28 October, 2011
 ഉണ്ണികൃഷ്ണ വിഗ്രഹം ബദരീനാഥും, വൃന്ദാവനവും സന്ദര്‍ശിച്ചു.
ഭാരത പുണ്യക്ഷേത്രയാത്രയുടെ ഭാഗമായി ഉണ്ണികൃഷ്ണ വിഗ്രഹം ഹിമാലയത്തിലെ പരമ പവിത്രമായ ബധരീനാഥിലെത്തിച്ചേര്‍ന്നു. ദക്ഷിണ ഭാരതത്തിലെ പുണ്യക്ഷേത്ര യാത്രയിലൂടെ കൈവന്ന ചൈതന്യം തിരിച്ചറിഞ്ഞ മുഖ്യ പൂജാരി, വിഗ്രഹത്തെ ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച്  മഹാവിഷ്ണുവിന് പൂജകള്‍ അര്‍പ്പിച്ചു. ഹിമാലയത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന വ്യാസഗുഹ, ഗണേശഗുഹ, ഹരിദ്വാര്‍, ഋഷികേശ്, രുദ്രപ്രയാഗ്, ദേവപ്രയാഗ് എന്നീ പുണ്യസ്ഥലങ്ങളിലേയും പൂജകള്‍ വിഗ്രഹത്തില്‍ അര്‍പ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ ജനിച്ച മധുരയിലേയും, വളര്‍ന്ന വൃന്ദാവനത്തിലേയും ഭാഗവത സപ്താഹങ്ങള്‍ വിഗ്രഹം വീക്ഷിച്ചു. ഡല്‍ഹിയിലെ ഉത്തര ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടേയും ഭാഗവത സപ്താഹം നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ബോംബേയെ സംരക്ഷിക്കുന്നു എന്ന് വിശ്വസിച്ച് പതിനായിരക്കണക്കിന് ഭക്തര്‍ ദിവസവും സന്ദര്‍ശിക്കുന്ന സിദ്ധിവിനായക ക്ഷേത്രം, മുംബൈ മഹാലക്ഷ്മി ക്ഷേത്രം എന്നീ പുണ്യസ്ഥലങ്ങളിലേയും പ്രധാന വിഗ്രഹങ്ങള്‍ക്കൊപ്പം ഉണ്ണികൃഷ്ണ വിഗ്രഹം പൂജിക്കപ്പെട്ടു. എം.ഐ.ഡി.സി. ഗ്രൗണ്ടില്‍ നടന്ന ദേവി ഭാഗവത നവാഹസത്രം രണ്ടുദിവസം വീക്ഷിച്ച് വിഗ്രഹം തിരികെ കേരളത്തിലെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേക്ഷര ക്ഷേത്രത്തിലും എത്തിച്ചേര്‍ന്നു. ശ്രീകൃഷ്ണഭഗവാന്റെ കര്‍മ്മഭൂമിയായ ഗുജറാത്തിലെ ദ്വാരക നവംബര്‍ രണ്ടാം തിയ്യതി സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് വിഗ്രഹയാത്രയുടെ സംഘാടകര്‍. നവംബറില്‍ വിഗ്രഹം അമേരിക്കയില്‍ എത്തിച്ചേരും.
 ഉണ്ണികൃഷ്ണ വിഗ്രഹം ബദരീനാഥും, വൃന്ദാവനവും സന്ദര്‍ശിച്ചു.  ഉണ്ണികൃഷ്ണ വിഗ്രഹം ബദരീനാഥും, വൃന്ദാവനവും സന്ദര്‍ശിച്ചു.  ഉണ്ണികൃഷ്ണ വിഗ്രഹം ബദരീനാഥും, വൃന്ദാവനവും സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക